KERALAM

തമിഴ്നാട്ടിൽ നിന്നെത്തിയ വാനും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോടൻ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത്. ദേശീയപാതയിൽ ഒറ്റപ്പനയ്ക്ക് സമീപത്തായിരുന്നു അപകടം. പരുക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. പരിക്കേറ്റ അംബികയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസവും ചേർത്തലയിൽ അപകടം സംഭവിച്ചിരുന്നു.സ്വകാര്യബസ് ലോറിക്ക് പിന്നിലിടിച്ചാണ് അപകടം സംഭവിച്ചത്. സ്‌കൂൾ കുട്ടികളടക്കം 25 പേർക്ക് പരിക്കേ​റ്റു. ബസിന്റെ അമിത വേഗമായിരുന്നു അപകടകാരണം.


Source link

Related Articles

Back to top button