ബഹിരാകാശ ദൗത്യത്തിനിടെ ‘പവര്‍ കട്ട്’, കമാന്റില്ലാതെ പേടകം ഭ്രമണപഥത്തില്‍, സംഭവം മറച്ചുവെച്ച് SpaceX
ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിക്കുന്ന നാഴികക്കല്ലാകുന്ന നേട്ടങ്ങളിലൊന്നായിരുന്നു സ്പേസ് എക്സിന്റെ പോളാരിസ് ഡോണ്‍ ദൗത്യം, സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം. ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കല്ലാതെ സാധാരണ വ്യക്തികള്‍ക്ക് ബഹിരാകാശം അപ്രാപ്യമായ കാര്യമല്ലെന്ന് തെളിയിച്ച ഈ ദൗത്യം പക്ഷെ വെല്ലുവിളികള്‍ നിറഞ്ഞത് തന്നെ ആയിരുന്നു. ഭൂമിയില്‍ നിന്ന് 1400 കിമീ ഉയരത്തില്‍ മനുഷ്യരെ എത്തിക്കുക, സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) സാധ്യമാക്കുക ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളായിരുന്നു ഈ ദൗത്യത്തിന്. എന്നാല്‍ ഈ ദൗത്യത്തിനിടെ കാലിഫോര്‍ണിയയിലെ സ്പേസ് എക്സ് കേന്ദ്രത്തില്‍ വൈദ്യുതി തടസപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് പൊളാരിസ് ഡോണ്‍ ദൗത്യം നിയന്ത്രിച്ചിരുന്ന ഗ്രൗണ്ട് കണ്ട്രോളും പേടകവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും ഈ ദൗത്യവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Source link