INDIA

മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പം വനത്തിൽ; കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പം വനത്തിൽ; കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു- Elephant Attack Kills Elderly Malayali Man In Chikkamagaluru-Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പം വനത്തിൽ; കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

ഓൺലൈൻ ഡെസ്‍ക്

Published: December 19 , 2024 05:21 PM IST

1 minute Read

പ്രതീകാത്മകചിത്രം:Shutterstock

ബെംഗളൂരു∙ ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്. നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് വനത്തിലെത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം.

English Summary:
Elephant Attack: A 76-year-old Malayali man died in a tragic wild elephant attack in chikkamagaluru, Karnataka.

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-news-common-elephant-attack 7amjdc8e6iq4v77j8qro80it55


Source link

Related Articles

Back to top button