WORLD

ദീര്‍ഘദൂര മിസൈല്‍ വികസനം; പാകിസ്താനെതിരെ ഉപരോധവുമായി അമേരിക്ക


വാഷിങ്ടണ്‍: ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. പാക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഡെവലപ്‌മെന്റ് കോംപ്ലക്‌സ്, അക്തര്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, റോക്‌സൈഡ് എന്റര്‍പ്രൈസ് തുടങ്ങിയവയ്ക്കാണ് ഉപരോധം ബാധകമാകുക. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്.അമേരിക്കന്‍ കമ്പനികള്‍ക്ക് അവര്‍ നല്‍കുന്ന സേവനങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ കമ്പനികള്‍ക്ക് നല്‍കാനാകില്ല. അതേസമയം അമേരിക്കന്‍ ഉപരോധത്തോട് കടുത്ത ഭാഷയിലാണ് പാകിസ്താന്‍ പ്രതികരിച്ചത്. പക്ഷപാതപരവും ദൗര്‍ഭാഗ്യകരവുമെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഉപരോധ വാര്‍ത്തയോട് പ്രതികരിച്ചത്. മേഖലയിലെ പ്രാദേശിക സ്ഥിരതയ്ക്ക് ഉപരോധം ഭീഷണിയാകുമെന്നാണ് പാകിസ്താന്‍ പറയുന്നത്.


Source link

Related Articles

Back to top button