റഷ്യയുടെ ആണവമുഖം; മോസ്‌കോയില്‍ കയറി കിരിലോവിനെ വധിച്ച് യുക്രൈന്‍, പുതിന്‍ എങ്ങനെ തിരിച്ചടിക്കും?
റഷ്യയുടെ ആണവായുധ വിഭാഗം മേധാവി ഇഗോര്‍ കിരിലോവ് കൊല്ലപ്പെട്ടു. കിരിലോവ് താമസിച്ചിരുന്ന റിസാന്‍സ്‌കി സ്ട്രീറ്റിലുള്ള വീട്ടില്‍നിന്നു പുറത്തേക്കിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയായിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചാണ് കിരിലോവും കൂടെയുണ്ടായിരുന്ന സഹായിയും കൊല്ലപ്പെട്ടത്. വ്‌ളാദമിര്‍ പുടിന്റെ മോസ്‌കോയില്‍ ഒരു ഭീകരാക്രമണം, കുറച്ച് മാസങ്ങള്‍ മുമ്പാണെങ്കില്‍ അവിശ്വസനീയമെന്ന് പറയുമായിരുന്നു. കിരിലോവിന്റെ കൊലപാതകം വെറും ഭീകരാക്രമണെന്ന് മാത്രം പറഞ്ഞ് ചുരുക്കാനാവില്ല, ചെറുത്തുനില്‍പ്പില്‍നിന്ന് പോരാട്ടത്തിന്റെ പാരമ്യത്തിലേക്ക് യുക്രൈന്‍ എത്തിയെന്നതിന്റെ തെളിവ് കൂടിയാണിത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഉടനെ തന്നെ യുക്രൈന്റെ സുരക്ഷാ സേന ഏറ്റെടുത്തു. സൈനിക അധിനിവേശമെന്ന് പുടിന്‍ ഓമനപ്പേരിട്ട് വിളിച്ച യുദ്ധം പുടിനെ തന്നെ വിഴുങ്ങുമോ ?ആരാണ് ഇഗോര്‍ കിരിലോവ്?
Source link