ലാലു കളിയാക്കി; യാത്രയുടെ പേരു മാറ്റി നിതീഷ് കുമാർ
പെണ്ണുങ്ങളെ വായിനോക്കാനുള്ള യാത്ര; ലാലു കളിയാക്കി, പേരു മാറ്റി നിതീഷ് കുമാർ | മനോരമ ഓൺലൈൻ ന്യൂസ് – Nitish Kumar Renames Bihar Journey After Lalu Prasad Yadav’s Mocking Remarks | Lalu Prasad Yadav | India Bihar News Malayalam | Malayala Manorama Online News
ലാലു കളിയാക്കി; യാത്രയുടെ പേരു മാറ്റി നിതീഷ് കുമാർ
മനോരമ ലേഖകൻ
Published: December 18 , 2024 10:16 PM IST
1 minute Read
നിതീഷ് കുമാർ (Photo: IANS)
പട്ന ∙ ലാലു പ്രസാദ് യാദവ് കളിയാക്കിയതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ യാത്രയുടെ പേരു മാറ്റി. നിതീഷ് കുമാറിന്റെ ‘മഹിളാ സംവാദ് യാത്ര’ പെണ്ണുങ്ങളെ വായിനോക്കാനുള്ള യാത്രയാണെന്നു ആർജെഡി അധ്യക്ഷൻ ലാലു പരിഹസിച്ചിരുന്നു. ഈ മാസം 23ന് ആരംഭിക്കുന്ന യാത്രയ്ക്ക് ‘പ്രഗതി യാത്ര’ എന്നാണു പുതിയ പേര്.
അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ചെലവിൽ പ്രചാരണ യാത്ര നടത്തുന്നതിനെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും വിമർശിച്ചു. ‘പ്രഗതി യാത്ര’ നികുതിദായകന്റെ ചെലവിലുള്ള പിക്നിക് ആണെന്നാണു തേജസ്വിയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സമാജ് സുധാർ യാത്ര, സമാധാൻ യാത്ര എന്നിങ്ങനെ രണ്ടു ജനസമ്പർക്ക യാത്രകൾ നിതീഷ് നടത്തിയിരുന്നു.
English Summary:
Nitish Kumar’s Bihar journey was renamed after criticism. Lalu Prasad Yadav’s mockery of the “Mahila Samvad Yatra” prompted the Chief Minister to change its name to “Pragati Yatra” before its scheduled start.
mo-politics-leaders-tejashwiyadav 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-laluprasadyadav mo-politics-leaders-nitishkumar 40oksopiu7f7i7uq42v99dodk2-list 67354epq6eblrs7ov2d0gq0itf mo-news-world-countries-india-indianews mo-news-national-states-bihar
Source link