കാൻസർ പ്രതിരോധ വാക്സീൻ വികസിപ്പിച്ച് റഷ്യ, 2025ൽ സൗജന്യ വിതരണം
കാൻസർ പ്രതിരോധ വാക്സീൻ വികസിപ്പിച്ച് റഷ്യ – Cancer Vaccine | Cancer | Health News | Health
കാൻസർ പ്രതിരോധ വാക്സീൻ വികസിപ്പിച്ച് റഷ്യ, 2025ൽ സൗജന്യ വിതരണം
ആരോഗ്യം ഡെസ്ക്
Published: December 18 , 2024 07:12 PM IST
Updated: December 18, 2024 07:40 PM IST
1 minute Read
Representative image. Photo Credit:aleron77/istockphoto.com
കാൻസർ പ്രതിരോധ വാക്സീൻ വികസിപ്പിച്ച് റഷ്യ. 2025 ആരംഭത്തിൽ തന്നെ വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചു. റഷ്യൻ ന്യൂസ് ഏജൻസി ആയ ടാസ് (TASS) ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അർബുദത്തിനെതിരെയുള്ള വാക്സീൻ വൈകാതെ യാഥാർഥ്യമാകുമെന്ന് വ്ളാഡിമിർ പുടിൻ മുൻപുതന്നെ അറിയിച്ചിരുന്നു. പൊതുജനങ്ങൾക്കു നൽകുന്നതിനു പകരം കാൻസർ രോഗികൾക്കായിരിക്കും ഈ വാക്സീൻ നൽകുകയെന്നാണ് റിപ്പോർട്ടുകൾ.
ഈ വാക്സീനിലൂടെ ട്യൂമറിന്റെ വളർച്ച തടയാനും വ്യാപനം ഇല്ലാതാക്കാനും കഴിയുമെന്നും മോസ്കോയിലെ ഗമാലിയ നാഷനൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻസ്ബർഗ് പറഞ്ഞിരുന്നു.
English Summary:
*Russia’s FREE Cancer Prevention Vaccine: Rollout Begins Early 2025
mo-health-mrnavaccine mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-publichealthcare 6r3v1hh4m5d4ltl5uscjgotpn9-list mo-health-cancer 3vbobaf7v8ski1mmd05rklob2f
Source link