WORLD

റഷ്യന്‍ സൈനിക ജനറലിന്റെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍; സ്‌ഫോടനത്തിന്റെ ദൃശ്യം പുറത്ത് | വീഡിയോ


മോസ്‌കോ: റഷ്യന്‍ സൈനിക ജനറലിന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. 29-കാരനായ ഉസ്ബകിസ്താന്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തതെന്ന് റഷ്യന്‍ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു. സൈനിക ജനറലിനെ കൊല്ലാനായി യുക്രൈന്‍ വാടകയ്‌ക്കെടുത്ത കൊലയാളിയാണ് ഇയാളെന്നാണ് സംശയം. ചൊവ്വാഴ്ച രാവിലെയാണ് റഷ്യയുടെ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവും സഹായിയും കൊല്ലപ്പെട്ടത്. താമസസ്ഥലത്തിന് പുറത്ത് നടന്ന സ്‌കൂട്ടര്‍ ബോംബ് സ്‌ഫോടനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ബോംബ് സ്‌ഫോടനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.


Source link

Related Articles

Back to top button