ഗുരുദേവൻ സമൂഹത്തിന് ദിശാബോധം പകർന്നു: സ്വാമി ശാരദാനന്ദ
ശിവഗിരി : നിലവിലിരുന്ന ആചാരാനുഷ്ഠാനങ്ങളെ നവീകരിക്കാനും അതുവഴി സമൂഹത്തിനു പുതിയ ദിശാബോധം പകരാനും ശിവരാത്രി നാളിലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരുദേവനു കഴിഞ്ഞുവെന്നു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനകാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗുരുധർമ്മ പ്രബോധനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി.
പൗരാണിക തീർത്ഥാടന സങ്കല്പത്തിൽ നിന്നും ജനതയുടെ നിത്യജീവിത ഭാഗമായ അഷ്ടവിഷയങ്ങൾ ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരുദേവൻ ലോകസമക്ഷം അവതരിപ്പിച്ചു. നവീകരിച്ച ആശയങ്ങൾ കാലാകാലങ്ങളിൽ ശിവഗിരി തീർത്ഥാടനത്തിലൂടെ ജനതയ്ക്ക് ലഭ്യമാക്കാനും ഗുരുവിനു കഴിഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ചു. ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ പ്രഭാഷണം നടത്തി. വിശ്വസംസ്കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ, സ്വാമി ധർമ്മാനന്ദ, പ്രൊഫ. സനൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഫോട്ടോ:
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ധർമ്മ പ്രബോധനത്തിൽ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു. സ്വാമി അസംഗാനന്ദഗിരി, സ്വാമി ശങ്കരാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി സച്ചിദാനന്ദ, സോഫി വാസുദേവ്, സ്വാമി ധർമ്മാനന്ദ തുടങ്ങിയവർ സമീപം.
Source link