ഡോവൽ–വാങ് യി ചർച്ച ഇന്ന് ബെയ്ജിങ്ങിൽ
ഡോവൽ–വാങ് യി ചർച്ച ഇന്ന് ബെയ്ജിങ്ങിൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Ajit Doval | Wang Yi | India-China talks | Beijing meeting | bilateral relations | Ajit Doval | Wang Yi meeting | India China relations- India-China relations: Doval, Wang Yi meet amidst improved ties | India News, Malayalam News | Manorama Online | Manorama News
ഡോവൽ–വാങ് യി ചർച്ച ഇന്ന് ബെയ്ജിങ്ങിൽ
മനോരമ ലേഖകൻ
Published: December 18 , 2024 03:31 AM IST
1 minute Read
അജിത് ഡോവല്‍
ന്യൂഡൽഹി ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പ്രതിനിധിതലത്തിലുള്ള ചർച്ച ഇന്നു ബെയ്ജിങ്ങിൽ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടക്കുന്ന ചർച്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ നിർദേശങ്ങൾ ഇരു രാജ്യങ്ങളും മുന്നോട്ടുവയ്ക്കും.
കിഴക്കൻ ലഡാക്കിലെ സേനാ പിന്മാറ്റത്തിനു പിന്നാലെയാണു ചർച്ചകൾ പുനരാരംഭിക്കുന്നത്. റഷ്യയിലെ കസാനിൽ ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടത്തിയ ചർച്ചയിൽ പ്രത്യേക പ്രതിനിധി തലത്തിലുള്ള സംഭാഷണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
English Summary:
India-China relations: Doval, Wang Yi meet amidst improved ties
mo-news-common-indiachinaborder mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list 4s9t9ht873n185unk7r9gvdenl mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-personalities-ajitdoval
Source link