INDIALATEST NEWS

ടാറ്റൂ പാർലറിന്റെ മറവിൽ യുവാക്കൾക്കു ‘നാവു പിളർത്തൽ’; ഒരുക്കം ശസ്ത്രക്രിയയ്ക്കു സമാനം

ടാറ്റൂ പാർലറിന്റെ മറവിൽ യുവാക്കൾക്കു ‘നാവു പിളർത്തൽ’; ഒരുക്കം ശസ്ത്രക്രിയയ്ക്കു സമാനം | മനോരമ ഓൺലൈൻ ന്യൂസ്- Tongue-splitting procedure | Arrest | Manorama Online News

ടാറ്റൂ പാർലറിന്റെ മറവിൽ യുവാക്കൾക്കു ‘നാവു പിളർത്തൽ’; ഒരുക്കം ശസ്ത്രക്രിയയ്ക്കു സമാനം

മനോരമ ലേഖകൻ

Published: December 17 , 2024 10:29 AM IST

1 minute Read

Representative image. Photo Credit: Zamrznuti tonovi/Shutterstock.com

ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ ടാറ്റൂ പാർലറിന്റെ മറവിൽ ‘നാവു പിളർത്തൽ’ നടത്തിയിരുന്നയാളെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ അണ്ണാശിലയ്ക്ക് സമീപം ടാറ്റൂ പാർലർ നടത്തി വന്ന ഹരിഹരൻ, സഹായി ജയരാമൻ എന്നിവരാണ് പിടിയിലായത്. ‘മോഡിഫിക്കേഷൻ കൾച്ചർ’ എന്നു വിശേഷിപ്പിച്ച് ഒട്ടേറെ യുവാക്കൾ ഇവിടെ നാവു പിളർത്തലിന് വിധേയരായതായി പൊലീസ് സംശയിക്കുന്നു.

ശസ്ത്രക്രിയയ്ക്കു സമാനമായ സജ്ജീകരണങ്ങൾ ഒരുക്കിയാണ് ഇവർ നാവു പിളർത്തൽ നടത്തിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് പരാതികൾ ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എത്രയാളുകൾക്ക് ഇവർ നാവു പിളർത്തൽ നടത്തിയിട്ടുണ്ടെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.

English Summary:
Tiruchirappalli Tongue Splitting Case: Tongue splitting, a dangerous body modification procedure, was being performed under the guise of a tattoo parlor in Tiruchirappalli, Chennai. Police arrested the parlor owner and his assistant after discovering they had been conducting these illegal surgeries.

5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 77csgapmkgg9v12m07ibndteln 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-news-common-chennainews mo-fashion-tattoos


Source link

Related Articles

Back to top button