KERALAM

പിറന്നാളിന് ഒരുങ്ങിയ വീട്ടിൽ എത്താതെ അച്ഛനും മോളും

പത്തനംതിട്ട : മല്ലശേരി വട്ടക്കുളഞ്ഞി പുത്തൻവിള കിഴക്കേതിൽ വീട്ടിൽ ഇന്ന് വലിയ പിറന്നാൾ ആഘോഷം നടക്കേണ്ടതായിരുന്നു. എല്ലാം ഒരുക്കി മകൾ അനുവിന് പിറന്നാൾ സമ്മാനങ്ങളും വാങ്ങിവച്ചശേഷമാണ് അവളെ സ്വീകരിക്കാൻ ബിജു പി.ജോർജ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. മരുമകൻ നിഖിലിന്റെ പിതാവ് മത്തായി ഈപ്പനെയും കൂട്ടി . ഭർത്താവിന്റെയും മകളുടെയും മരണവാർത്തയറിഞ്ഞ് നിഷാ ബിജു തളർന്നു. ചേച്ചിയുടെ വേർപാടിൽ തകർന്നുപോയ ആരോണിനെ ആശ്വസിപ്പിക്കാൻ കഴിയാതെ കൂട്ടുകാർ കുഴങ്ങി.

പൂങ്കാവ് സെന്റ് മേരീസ് കാത്തോലിക്ക പള്ളിയിലെ ഗാനശുശ്രൂഷയിൽ ക്വയർ ലീഡറായിരുന്നു അനു. എം.എസ്.ഡബ്ള്യു പഠനം തുടരുന്നതിനിടെയാണ് ഗായകസംഘത്തിന്റെ ലീഡറായത്. നിഖിലും അനുവും യുവജന സംഘടനയിലും സജീവമായിരുന്നു. എട്ട് വർഷത്തെ പ്രണയം വീടുകളിൽ അറിയിച്ചപ്പോൾ രക്ഷിതാക്കൾ സന്തോഷത്തോടെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

ആർമിയിലായിരുന്ന ബിജു വിരമിച്ചശേഷം പത്തനംതിട്ട ജനറൽ ആശുപത്രി, എറണാകുളം ലേക് ഷോർ എന്നിവിടങ്ങളിൽ സെക്യുരിറ്റി ഓഫീസറായി പ്രവർത്തിച്ചു.


Source link

Related Articles

Back to top button