KERALAM

കാറിന് എയർ ബാഗ് ഇല്ല (കോന്നി അപകടം)

കോന്നി : കാറിന്റെ മുൻവശം പൂർണമായി തകർന്നതിനാൽ അപകടസമയത്ത് എത്ര കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. 2012 രജിസ്ട്രേഷനിലെ മാരുതി സ്വിഫ്റ്റ് ഡിസയറാണ് അപകടത്തിൽപ്പെട്ടത്. സുരക്ഷയ്ക്കായുള്ള എയർ ബാഗുകൾ ഉണ്ടായിരുന്നില്ല. അക്കാലത്തെ കാറുകളിൽ പലതും എയർ ബാഗുകളില്ലാത്തവയാണ്. തെലങ്കാനയിൽ മൂന്നുമാസം മുൻപ് രജിസ്റ്റർ ചെയ്ത ബസാണ് അപകടത്തിൽപെട്ടത്. വാഹനങ്ങൾ രണ്ടും കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തീർത്ഥാടകരെ ചെങ്ങന്നൂരിൽ നിന്ന് ട്രെയിനിൽ നാട്ടിലേക്ക് യാത്രയാക്കി. കോന്നി ആർ.ടി.ഒ കെ.അരുൺകുമാർ, എം.വി.ഐ ആർ.വിനോദ്കുമാർ, പത്തനംതിട്ട ആർ.ടി.ഒ എച്ച്.അൻസാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പരിശോധിച്ചത്.


Source link

Related Articles

Back to top button