KERALAM

വിദേശ ഉപരിപഠന, തൊഴിൽ സാദ്ധ്യതകൾ

ഡോ.ടി.പി. സേതുമാധവൻ | Monday 16 December, 2024 | 12:05 AM

50000 മലയാളികളാണ് പഠനത്തിനായി പ്രതിവർഷം വിദേശത്തെത്തുന്നത്. വിദ്യാർത്ഥിയുടെ താത്പര്യം, ലക്ഷ്യം, ഉയർന്ന ഫീസ് താങ്ങാനുള്ള പ്രാപ്തി, പ്രസക്തിയുള്ള കോഴ്‌സുകൾ എന്നിവ വിലയിരുത്തി മാത്രമേ വിദേശപഠനത്തിനു തയ്യാറെടുക്കാവൂ. തൊഴിൽ, ഉപരിപഠന സാദ്ധ്യതയുള്ള കോഴ്‌സുകൾ കണ്ടെത്തണം.

കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക, യു.കെ, ന്യൂസിലാൻഡ്, അയർലൻഡ്, ജർമ്മനി എന്നിവയാണ് പഠനത്തിനായി അന്താരാഷ്ട്ര തലത്തിൽ വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ. 34 ശതമാനം വിദ്യാർത്ഥികൾ കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ പഠിക്കാനാണ് താൽപര്യപ്പെടുന്നത്. 63 ശതമാനം വിദ്യാർത്ഥികളും കോഴ്‌സ് പൂർത്തിയാക്കിയശേഷം ലഭിക്കാവുന്ന പോസ്റ്റ് സ്റ്റഡി തൊഴിൽ വിസ വിലയിരുത്തിയാണ് രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ കാനഡയിലെ കടുത്ത നിയന്ത്രണങ്ങളും യു.കെയിലെ സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികൾ സൃഷ്ടിച്ചുവരുന്നു.

എല്ലാ വികസിത രാജ്യങ്ങളിലും സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് കോഴ്‌സുകൾക്ക് ഉപരിപഠന, ഗവേഷണ, തൊഴിൽ സാദ്ധ്യതകളുണ്ട്.

പുത്തൻ തൊഴിൽ പ്രവണതകൾ

………….

ടെക്‌നോളജി അധിഷ്ഠിത സേവന മേഖലയിലാണ് കൂടുതൽ തൊഴിലുകൾ രൂപപ്പെടുക. അതിനുതകുന്ന രീതിയിൽ സ്‌കിൽ വികസനത്തിന് പ്രാമുഖ്യം നൽകണം. ആഗോള മേഖലയ്ക്കിണങ്ങിയ പ്രാപ്തി കൈവരിക്കുന്നതോടെ പുത്തൻ സാങ്കേതിക വിദ്യകളായ ഡീപ് ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സ്‌പേസ് ടെക്, ഫിൻ ടെക് എന്നിവയിൽ സാദ്ധ്യതകളേറും. വികസനം, അപ്സ്കിൽ, സാങ്കേതിക വിദഗ്ദ്ധരുടെ റിക്രൂട്ട്‌മെന്റ് എന്നിവയിൽ വളർച്ചയുണ്ടാകും. ആഗോള ഡെലിവറി മോഡൽ, ഹൈബ്രിഡ് മോഡൽ എന്നിവ കൂടുതൽ വിപുലപ്പെടും. ഇനവേഷൻ, ഉത്പന്ന ഗുണനിലവാരം, ആഗോള സേവനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യമേറും. മൂല്യ വർദ്ധനവിന് ഡിജിറ്റൽ വിശ്വാസം, സുരക്ഷ, ഉത്തരവാദ ടെക്‌നോളജി, സേവനത്തിലൂടെയുള്ള മികവ്, പ്രവൃത്തി പരിചയം, സ്‌കിൽ വികസനം, നൂതന സാങ്കേതിക സ്‌കില്ലുകൾ എന്നിവ വേണ്ടിവരും. സാങ്കേതിക വിദഗ്ദ്ധർക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റിൽ വർദ്ധനവുണ്ടാകും. സൈബർസെക്യൂരിറ്റി വെല്ലുവിളികൾ വർദ്ധിക്കും. ഹൈപ്പർ ഓട്ടോമേഷൻ, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, 5 ജി എന്നിവ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. മെറ്റാവേഴ്‌സ്, വെബ് 3.0, ക്‌ളൗഡ് സേവനങ്ങൾ, എഡ്ജ് കമ്പ്യൂട്ടിംഗ്, ക്വാന്റം കമ്പ്യൂട്ടിംഗ്, ഇ.എസ്. ജി എന്നിവ വിപുലപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈബർ സെക്യൂരിറ്റിക്ക് സൈബർ ക്രൈം നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ പങ്കുവഹിക്കാൻ സാധിക്കും.

സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് കോഴ്‌സുകൾക്ക് അമേരിക്ക മികച്ച രാജ്യമാണ്. മാനേജ്‌മെന്റ് പഠനത്തിന് യു.കെ, സിംഗപ്പൂർ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവ തിരഞ്ഞെടുക്കാം. എൻജിനിയറിംഗിന് ജർമ്മനിയും കാനഡയും മികച്ച രാജ്യങ്ങളാണ്.

നടപടിക്രമങ്ങൾ

………………………

താത്പര്യമുള്ള ഉപരിപഠന മേഖല കണ്ടെത്തി, ഇതിനിണങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കണം. പ്രസ്തുത രാജ്യത്തെ മികച്ച സർവ്വകലാശാലകൾ, കോളേജുകൾ എന്നിവ കണ്ടെത്തണം. രാജ്യങ്ങൾക്കനുസരിച് വിവിധ പ്രാവീണ്യ പരീക്ഷകളുണ്ട്. അമേരിക്കയിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ടോഫെലും, മറ്റുരാജ്യങ്ങളിൽ IELTS ഉം വേണം. നമ്മുടെ നാട്ടിലെ ബിരുദ പ്രോഗ്രാമിനെ വിദേശത്ത് അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമായും ബിരുദാനന്തര പ്രോഗ്രാമിനെ ഗ്രാജ്വേറ്റ് പ്രോഗ്രാമായുമാണ് കണക്കാക്കുന്നത്.

പ്ലസ് 2 കഴിഞ്ഞ് UG പ്രോഗ്രാമിന് വിദേശത്തു പഠിക്കാൻ SAT/ ACT പരീക്ഷാസ്‌കോറും ഇംഗ്ലീഷ് പ്രാവീണ്യ സ്‌കോറും വേണം. ബിരുദാനന്തര പ്രോഗ്രാമിന് അമേരിക്കയിൽ GRE- യും TOEFL-ഉം വേണം. മാനേജ്‌മെന്റ് പഠനത്തിന് GMAT വേണം. കൊവിഡിന് ശേഷം ചില സർവകലാശാലകൾ പ്രാവീണ്യ പരീക്ഷയിൽ ഇളവ് വരുത്തിയിട്ടുണ്ട്.

ഓ​ർ​മി​ക്കാ​ൻ​ …

1.​ ​C​M​A​T​:​-​ ​മാ​നേ​ജ്മെ​ന്റ് ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തു​ന്ന​ ​സി​മാ​റ്റ് 2025​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തീ​യ​തി​ 25​ ​വ​രെ​ ​നീ​ട്ടി.​ ​വെ​ബ്സൈ​റ്റ്:​ ​e​x​a​m​s.​n​t​a.​a​c.​i​n.

2.​ ​A​I​B​E​ 19​:​-​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ബാ​ർ​ ​എ​ക്സാ​മി​നേ​ഷ​ൻ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​ബാ​ർ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​a​l​l​i​n​d​i​a​b​a​r​e​x​a​m​i​n​a​t​i​o​n.​c​o​m.​ 22​-​നാ​ണ് ​പ​രീ​ക്ഷ.


Source link

Related Articles

Back to top button