INDIA

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് സഹോദരീഭർത്താവ്

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് അനിയത്തിയുടെ ഭർത്താവ് | മനോരമ ഓൺലൈൻ ന്യൂസ് – Kolkata murder | honor killing | crime in Kolkata | കൊൽക്കത്ത കൊലപാതകം | ദുരഭിമാനക്കൊല | കൊൽക്കത്തയിലെ കുറ്റകൃത്യം | Woman Brutally Murdered, Beheaded in Kolkata After Rejecting Brother-in-Law’s Proposal | Latest Kolkata News Malayalam | Malayala Manorama Online News

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് സഹോദരീഭർത്താവ്

ഓൺലൈൻ ഡെസ്ക്

Published: December 15 , 2024 05:24 PM IST

Updated: December 15, 2024 05:37 PM IST

1 minute Read

കൊലപ്പെട്ട ഖദീജ ബീബി (ഇടത്), പ്രതി ലസ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ (വലത്)

കൊൽക്കത്ത∙ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭർത്താവ്  അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ടോളിഗഞ്ചിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. കാംദേവ്പുർ സ്വദേശിനി ഖദീജ ബീബി (40) മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭർത്താവ്  അതിയുർ റഹ്മാൻ ലസ്കറിനെ പൊലീസ് അറസ്റ്റുചെയ്തു. 

റീജെന്റ് പാർക്ക് സമീപത്തുവച്ച് വെള്ളിയാഴ്ചയാണ് പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ തല പ്രദേശവാസികൾ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തുള്ള തടാകത്തിൽനിന്നു യുവതിയുടെ ശരീര ഭാഗങ്ങൾ ശനിയാഴ്ച കണ്ടെത്തി. സിസിടിവി ക്യാമറകളും പൊലീസ് നായയുടെയും സഹായത്തോടെയാണ് പൊലീസ് യുവതിയുടെ അവശേഷിച്ച മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. 

രണ്ടുവർഷം മുൻപ് ഭർത്താവുമായി പിരിഞ്ഞ ഖദീജ, വീട്ടുസഹായിയായി ജോലി നോക്കുകയായിരുന്നു. മാതാപിതാക്കൾക്കും രണ്ടു മക്കളോടും ഒപ്പമായിരുന്നു താമസം. ഇതിനിടയിലാണ് പെയിന്റിങ് തൊഴിലാളിയായ ലസ്കർ പ്രണായഭ്യർഥന നടത്തിയത്. ലസ്കറിന്റെ ഫോൺ നമ്പറും ഖദീജയ ബ്ലോക്ക് ചെയ്തിരുന്നതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു. പ്രണയം നിരസിച്ചതിന്റെ പകയിൽ ഇയാൾ ഖദീദയെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം തനിക്കൊപ്പം വരാൻ ഖദീജയെ നിർബന്ധിച്ച ലസ്കർ ഇവരെനിരമ‍ാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് കൊണ്ടുപോയി. തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തലയറുത്തുമാറ്റുകയും ചെയ്തു. മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ലസ്കറിനെ തിരിച്ചറിയുന്നതും അറസ്റ്റു ചെയ്യുന്നതും. ഇയാൾ പൊലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി.

English Summary:
Rejection Turns Deadly in Kolkata: Kolkata Woman Beheaded, Chopped Into 3 Pieces For Rejecting Brother-In-Law

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 14rcjr2e5agok7c1i5vi0u8m9s mo-crime-murder mo-news-national-states-westbengal-kolkata mo-news-national-states-westbengal mo-crime-crime-news


Source link

Related Articles

Back to top button