അമേരിക്കയിലെമ്പാടും ഡ്രോണ്‍ പേടി; ‘പ്രോജക്ട് ബ്ലൂ ബീം’ എന്ന് ഭയന്ന് ജനങ്ങള്‍
വാഷിങ്ടണ്‍: പലയിടത്തും സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അമേരിക്കയില്‍ ആശങ്ക. അമേരിക്കയില്‍ വളരെ പ്രചാരമുള്ള ബ്ലൂ ബീം ഗൂഢ സിദ്ധാന്ത വാദികള്‍ ഇതിന് വലിയ പ്രചാരം കൊടുത്തതോടുകൂടിയാണ് ഡ്രോണ്‍ ഒരു ദേശീയപ്രശ്‌നമായി വളര്‍ന്നത്. ന്യൂജേഴ്‌സി, വാഷിങ്ടണ്‍ ഡി.സി, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, കാലിഫോര്‍ണിയ, ഫ്‌ളോറിഡ, വ്യോമിങ്, മെരിലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലായും ഡ്രോണുകളുടെ സംശയകരമായ പറക്കല്‍ ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്. ചിലര്‍ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് കൂട്ടത്തോടെ പറക്കുന്ന ഡ്രോണുകളെ കുറിച്ചും. എസ്.യു.വി വലിപ്പത്തിലുള്ള ഡ്രോണുകളുടെ ദൃശ്യങ്ങളും പിന്നാലെ എത്തി. ഇതിന് പിന്നാലെയാണ് ഗൂഢ സിന്ധാന്ത വാദികള്‍ ഇത് പ്രോജക്ട് ബ്ലൂ ബീമിന്റെ ഭാഗമാണെന്ന വാദവുമായി രംഗത്ത് വന്നത്. ഇതോടെ ആളുകള്‍ ആകെ പരിഭ്രാന്തരായി. 1990കളില്‍ ആണ് അമേരിക്കയില്‍ പ്രോജക്ട് ബ്ലൂ ബീം എന്നൊരു പദ്ധതി സര്‍ക്കാരിന്റെ പക്കലുണ്ടെന്ന വാദം ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. ബഹിരാകാശ സംഭവങ്ങളുടെ പിന്‍ബലത്തില്‍ മാനവരാശിയെ നിയന്ത്രിക്കാനുള്ള പദ്ധതിയെന്നാണ് ബ്ലൂ ബീമിനെക്കുറിച്ച് വാദിക്കുന്നവര്‍ പറയുന്നത്.
Source link