‘അന്ന് ദൂരെ നിന്ന് കണ്ടു, ഇന്ന് അദ്ദേഹം എന്നോട് കുശലാന്വേഷണം നടത്തുന്നു’; മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കിട്ട് അഖിൽ മാരാർ
‘അന്ന് ദൂരെ നിന്ന് കണ്ടു, ഇന്ന് അദ്ദേഹം എന്നോട് കുശലാന്വേഷണം നടത്തുന്നു’; മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കിട്ട് അഖിൽ മാരാർ | Akhil Marar shares the happiness of meeting with Mammootty
‘അന്ന് ദൂരെ നിന്ന് കണ്ടു, ഇന്ന് അദ്ദേഹം എന്നോട് കുശലാന്വേഷണം നടത്തുന്നു’; മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കിട്ട് അഖിൽ മാരാർ
മനോരമ ലേഖിക
Published: December 15 , 2024 12:39 PM IST
1 minute Read
അഖിൽ മാരാർ, മമ്മൂട്ടിക്കൊപ്പം അഖിൽ (ഇൻസ്റ്റഗ്രാം)
മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കിട്ട് അഖിൽ മാരാർ. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ താരങ്ങൾ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ അഖിലും ഭാഗമാകുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും തന്നെ കണ്ടപ്പോൾ അദ്ദേഹം കുശലാന്വേഷണം നടത്തിയെന്നും അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
‘ഓഗസ്റ്റ് 15 സിനിമയുടെ ലൊക്കേഷനിൽ കയറിപറ്റി ചില്ലറ സഹായങ്ങൾ സംവിധായക ടീമിന് ചെയ്തു കൊടുത്തു കൂടിയ എന്റെ പ്രധാന ഉദ്ദേശ്യം മമ്മൂക്കയെ നേരിൽ കാണുക എന്നതായിരുന്നു. അന്ന് ദൂരെ മാറി നിന്ന് കണ്ട എനിക്ക് പിന്നീട് എന്റെ സിനിമ ചെയ്തപ്പോൾ അടുത്ത് നിന്ന് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റൂമിൽ കാണാൻ ചെന്ന അനുഭവം ജീവിതത്തിലെ മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു.
മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ആയി മാറാൻ സാധ്യത ഉള്ള ഒരു ചിത്രത്തിന്റെ ഭാഗമായി മാറാൻ കഴിയുക. മമ്മൂക്ക -ലാലേട്ടൻ -ഫഹദ് -നയൻതാര -ചാക്കോച്ചൻ എന്നിവർ ഒന്നിക്കുന്ന 100കോടിക്ക് മുകളിൽ നിരവധി രാജ്യങ്ങളിലായി മഹേഷേട്ടൻ ഒരുക്കുന്ന പ്രൊജകട്. ഇതിന്റെ പ്രധാന നിർമാണ പങ്കാളി ജേഷ്ഠ സഹോദരനായ സുഭാഷ് മാനുവലാണ്.
ഈ സിനിമയുടെ ആദ്യ മീറ്റിങ് മുംബൈയിൽ നടന്നപ്പോൾ ഞാൻ ഒപ്പം ഉണ്ടായിരുന്നു. ഇത് ചെയ്യണം എന്ന് അന്ന് മുതൽ സുബാഷേട്ടനോട് ഞാനും പറഞ്ഞു. എന്തായാലും അത് സംഭവിച്ചു. ശ്രീലങ്കയിൽ ഷൂട്ട് തുടങ്ങുമ്പോൾ ഞാൻ മറ്റൊരു പ്രൊജക്ടിലായിരുന്നു..
ഇനി കഴിഞ്ഞ ദിവസത്തെ അനുഭവം പറയാം. സുബാഷേട്ടനും ബേസിലും ഒരുമിച്ചാണ് മമ്മൂക്കയെ കാണാൻ റൂമിൽ ചെന്നത്. വാട്സാപ്പിൽ അയയ്ക്കുന്ന മെസ്സേജുകൾക്കു കൃത്യമായി മറുപടി തരുന്ന മമ്മൂക്ക എന്നെ കണ്ടപ്പോൾ തന്നെ അഖിൽ എപ്പോൾ എത്തി എന്ന ചോദ്യം എന്നോട് ചോദിച്ചപ്പോൾ തന്നെ മനസ്സു നിറഞ്ഞു. പിന്നീട് ഒപ്പം ഇരുത്തി അര മണിക്കൂറോളം സംസാരിച്ചു. വല്യേട്ടൻ പ്രമോഷനു പോയപ്പോൾ ഞാൻ സംസാരിച്ചത് മമ്മൂക്ക കേട്ടെന്നും മിക്ക വിഡിയോസും കാണാറുണ്ട് എന്ന് പറഞ്ഞപ്പോഴും എന്തെന്നില്ലാത്ത സന്തോഷം. ഖത്തർ മമ്മൂക്ക ഫാൻസിന്റെ പ്രോഗ്രാമിൽ അതിഥിയായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്.. മമ്മൂക്ക വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്.. കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് സ്വയം മാറി കൊണ്ട് അദ്ഭുതങ്ങൾ തീർത്തു മുന്നോട്ട് പോകാൻ നിങ്ങൾക്ക് പഠിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകം.
English Summary:
Akhil Marar shares the happiness of meeting with Mammootty
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-telivision-akhil-marar 60h9vvfbgv5niihn0p59eglp4j
Source link