INDIALATEST NEWS

ഡിണ്ടിഗൽ ആശുപത്രിയിലെ തീ: മരിച്ചത് ലിഫ്റ്റിൽ കുടുങ്ങിയവർ

ഡിണ്ടിഗൽ ആശുപത്രിയിലെ തീ: മരിച്ചത് ലിഫ്റ്റിൽ കുടുങ്ങിയവർ | മനോരമ ഓൺലൈൻ ന്യൂസ് – Dindigul Hospital Fire Tragedy: A short circuit is suspected to have caused a fire at City Hospital in Dindigul, Tamil Nadu, resulting in six fatalities, including a child trapped in an elevator with five others | India News Malayalam | Malayala Manorama Online News

ഡിണ്ടിഗൽ ആശുപത്രിയിലെ തീ: മരിച്ചത് ലിഫ്റ്റിൽ കുടുങ്ങിയവർ

മനോരമ ലേഖകൻ

Published: December 14 , 2024 02:16 AM IST

1 minute Read

കാരണം വൈദ്യുതി ഷോർട് സർക്കീറ്റ്; 3 പേരുടെ നില ഗുരുതരം

ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തം (Credit: Special Arrangement)

ഡിണ്ടിഗൽ (തമിഴ്നാട്)∙ സ്വകാര്യ ആശുപത്രിയിൽ ഒരു കുട്ടി ഉൾപ്പെടെ 6 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്കീറ്റ് ആണെന്ന് പ്രാഥമിക നിഗമനം. വൈദ്യുതി നിലച്ചതോടെ പാതിവഴിയിൽ നിലച്ചു പോയ ലിഫ്റ്റിൽ കുടുങ്ങിയവരാണു മരിച്ചവരിൽ 5 പേരും. 30 പേർ പരുക്കുകളോടെ ചികിത്സയിലാണ്. ഇതിൽ 3 പേരുടെ നില ഗുരുതരമായി തുടരുന്നു. രോഗികളെയെല്ലാം രക്ഷപ്പെടുത്തിയ ശേഷമാണു ലിഫ്റ്റിൽ കുടുങ്ങിയ 7 പേരെ കണ്ടെത്തിയത്. ഇവരിൽ 2 പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ. ഡിണ്ടിഗൽ – തിരുച്ചിറപ്പള്ളി റോഡിൽ പ്രവർത്തിക്കുന്ന സിറ്റി ഹോസ്പിറ്റലിലാണു വ്യാഴാഴ്ച രാത്രി 9 മണിയോടെ തീപിടിത്തമുണ്ടായത്.

  4 നിലകളുള്ള ആശുപത്രിയുടെ 3 നിലകളിലേക്കും അതിവേഗം തീ പടർന്നു. ബാലത്തിരുപതി ടൗൺ സ്വദേശി മണിമുരുകൻ (30), തേനി സ്വദേശികളായ മാരിയമ്മാൾ (50) കെ.സുരുളി (50) ഭാര്യ സുബ്ബുലക്ഷ്മി (45). രാജശേഖർ (36) ഗോപിക (6) എന്നിവരാണു മരിച്ചത്. അപകട കാരണങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടക്കുകയാണെന്നു കലക്ടർ എം.എൻ.പൂങ്കൊടി പറഞ്ഞു. മരിച്ച 6 പേരുടെയും കുടുംബാംഗങ്ങൾക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് 3 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു.

English Summary:
Dindigul Hospital Fire Tragedy: A short circuit is suspected to have caused a fire at City Hospital in Dindigul, Tamil Nadu, resulting in six fatalities, including a child trapped in an elevator with five others

mo-news-common-malayalamnews 4nmiad9ccdrf95af3sj3v8goj4 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-tamilnadu mo-news-common-fire mo-health-death


Source link

Related Articles

Back to top button