CINEMA

മാവീരൻ സംവിധായകന്റെ അടുത്ത ചിത്രത്തിൽ ചിയാൻ വിക്രം

മാവീരൻ സംവിധായകന്റെ അടുത്ത ചിത്രത്തിൽ ചിയാൻ വിക്രം | Chiyaan 63

മാവീരൻ സംവിധായകന്റെ അടുത്ത ചിത്രത്തിൽ ചിയാൻ വിക്രം

മനോരമ ലേഖകൻ

Published: December 13 , 2024 12:21 PM IST

1 minute Read

വിക്രം, മഡോൺ അശ്വിൻ, അരുൺ വിശ്വ

മണ്ടേല, മാവീരൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ചിയാൻ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 63ാം സിനിമയാകുമിത്. മാവീരൻ നിർമിച്ച അരുൺ വിശ്വയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. ആദ്യ രണ്ട് സിനിമകള്‍ കൊണ്ടു തന്നെ തമിഴ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ സംവിധായകനാണ് അശ്വിൻ.

2021ൽ യോഗി ബാബുവിനെ നായകനാക്കി അശ്വിൻ സംവിധാനം ചെയ്ത മണ്ടേല എന്ന ചിത്രം രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഫാന്റസി ചിത്രം മാവീരനും ബോക്സ്ഓഫിസിൽ വിജയമായിരുന്നു.

English Summary:
Madonne Ashwin teams up with Chiyaan Vikram for Chiyaan 63

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-sivakarthikeyan f3uk329jlig71d4nk9o6qq7b4-list 3d20ta421te5pt4t1vashd6vl2 mo-entertainment-movie-vikram


Source link

Related Articles

Back to top button