100 കെ 9 വജ്ര ആർട്ടിലറി ഗൺ, 12 സുഖോയ് 30 എംകെഐ യുദ്ധ വിമാനങ്ങൾ: 21,100 കോടി പ്രതിരോധ ഇടപാടിന് അംഗീകാരം
100 കെ 9 വജ്ര ആർട്ടിലറി ഗൺ, സുഖോയ് 30 എംകെഐ യുദ്ധ വിമാനങ്ങൾ; 21,100 കോടി പ്രതിരോധ ഇടപാടിന് അംഗീകാരം | മനോരമ ഓൺലൈൻ ന്യൂസ്- delhi india news malayalam | Sukhoi-30 jets, artillery guns deals get green light in Rs 21,000 crore defence push | Malayala Manorama Online News
100 കെ 9 വജ്ര ആർട്ടിലറി ഗൺ, 12 സുഖോയ് 30 എംകെഐ യുദ്ധ വിമാനങ്ങൾ: 21,100 കോടി പ്രതിരോധ ഇടപാടിന് അംഗീകാരം
ഓൺലൈൻ ഡെസ്ക്
Published: December 13 , 2024 11:09 AM IST
1 minute Read
സുഖോയ് വിമാനം (ഫയൽ ചിത്രം)
ന്യൂഡൽഹി∙ 21,100 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് കാബിനറ്റ് സുരക്ഷാ സമിതിയുടെ അംഗീകാരം. 100 കെ 9 വജ്ര ആർട്ടിലറി ഗണ്ണുകളും 12 സുഖോയ് 30 എംകെഐ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുമാണ് അനുമതി. കെ 9 വജ്ര വാങ്ങുന്നതിന് 7600 കോടി രൂപയാണ് ചെലവ്. ദക്ഷിണ കൊറിയൻ കമ്പനിയുമായി സഹകരിച്ച് എൽ അൻഡ് ടി ആണ് തോക്കുകൾ നിർമിക്കുന്നത്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള കെ 9 തണ്ടർ ഗണ്ണിന്‍റെ ഇന്ത്യൻ പതിപ്പാണ് കെ 9 വജ്ര. 13,500 കോടിരൂപയുടേതാണ് സുഖോയ് വിമാന ഇടപാട്. എച്ച്എഎൽ ആണ് റഷ്യൻ സഹകരണത്തോടെ വിമാനം നിർമിക്കുന്നത്.
English Summary:
Defence Deal: Sukhoi-30 jets, artillery guns deals get green light in Rs 21,000 crore defence push
5fteh86ln3vit2rots9pelqb5l 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-defense-ministry-of-defence mo-defense-indianairforce-sukhoisu30 mo-legislature-cabinet mo-crime-gun mo-defense-defencesector
Source link