വാഹനാപകടം: 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ 3 മാസത്തിനുള്ളിൽ
വാഹനാപകടം: 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ 3 മാസത്തിനുള്ളിൽ | മനോരമ ഓൺലൈൻ ന്യൂസ് – Free Treatment for Road Accident Victims: Road accident victims in India will soon receive free treatment up to ₹1.5 lakh without upfront payment. This nationwide scheme, announced by Union Transport Minister Nitin Gadkari | India News Malayalam | Malayala Manorama Online News
വാഹനാപകടം: 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ 3 മാസത്തിനുള്ളിൽ
മനോരമ ലേഖകൻ
Published: December 13 , 2024 02:47 AM IST
1 minute Read
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി (Photo : X)
ന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽ ഗുരുതരമായി പരുക്കേൽക്കുന്നവർക്കു പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതി 3 മാസത്തിനുള്ളിൽ രാജ്യമാകെ നടപ്പാക്കും. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. മാർച്ചിൽ ആരംഭിച്ച പൈലറ്റ് പദ്ധതി വഴി 2100 പേരുടെ ജീവൻ രക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത ആശുപത്രികളിലാണ് ഒരാഴ്ചത്തെ ചികിത്സ ലഭ്യമാക്കുക. തുക, അതതു മോട്ടർ വാഹന അപകട ഫണ്ടിൽ നിന്ന് ആശുപത്രികൾക്കു നൽകും.
ദേശീയ ആരോഗ്യ അതോറിറ്റി, പൊലീസ്, എംപാനൽ ചെയ്ത ആശുപത്രികൾ, സംസ്ഥാന ആരോഗ്യ വകുപ്പ്, നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ, ജനറൽ ഇൻഷുറൻസ് കൗൺസിൽ എന്നിവയും പദ്ധതിയിൽ പങ്കാളികളാകും. പദ്ധതിക്കു പണം കണ്ടെത്താൻ ഇൻഷുറൻസ് കമ്പനികളുടെ സഹായവും ഗതാഗതമന്ത്രാലയം തേടിയിട്ടുണ്ട്. തേഡ് പാർട്ടി ഇൻഷുറൻസ് തുകയുടെ 2.97% മോട്ടർ വാഹനാപകട ഫണ്ടിലേക്കു മാറ്റണമെന്നാണു മന്ത്രാലയത്തിന്റെ ആവശ്യം.
English Summary:
Free Treatment for Road Accident Victims: Road accident victims in India will soon receive free treatment up to ₹1.5 lakh without upfront payment. This nationwide scheme, announced by Union Transport Minister Nitin Gadkari
mo-health-healthnews mo-news-common-malayalamnews mo-politics-leaders-nitingadkari 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident 6anghk02mm1j22f2n7qqlnnbk8-list 21j9jh10ittrf09lc8no64phf8
Source link