KERALAM

നടി സുപ്രീംകോടതിയിൽ,​ ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ തിരിമറി നടന്നെന്ന് സംശയം

 ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ തിരിമറി നടന്നെന്ന് സംശയം പ്രകടിപ്പിച്ച് മലയാള സിനിമാ നടി സുപ്രീംകോടതിയെ സമീപിച്ചു. റിപ്പോർട്ടിലെ ഇരകളുടെ മൊഴിയിൽ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നി‌ർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ സമർപ്പിച്ചു. ഹേമ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച നടിയാണെന്നാണ് സൂചന.

പ്രത്യേക അന്വേഷണസംഘം ഇതുവരെ തന്നെ സമീപിച്ചിട്ടില്ല. മൊഴിയുടെ രഹസ്യാത്മകത സൂക്ഷിക്കുമെന്നായിരുന്നു വിശ്വാസം. തന്റെ സ്വകാര്യതയെ കുറിച്ച് ഇപ്പോൾ ആശങ്കയുണ്ടെന്നും നടി പറയുന്നു. ഹർജി ഇന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

മൊഴി ആവശ്യപ്പെട്ട് അന്വേഷണസംഘം നിരന്തരം ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ച് നടി മാലാ പാർവതി നൽകിയ ഹർജിയും പരിഗണിക്കും. സമാന വാദങ്ങളുന്നയിച്ച് വനിതാ മേക്കപ്പ് ആർട്ടിസ്റ്റും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button