ASTROLOGY

12 ഡിസംബർ 2024, സമ്പൂർണ നക്ഷത്രഫലം


സാമൂഹിക പ്രവർത്തനങ്ങൾക്കും മതപരമായ പ്രവർത്തനങ്ങൾക്കും വേണ്ടി സമയം ചെലവഴിക്കുന്നവരുണ്ട്. ചിലർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് സംതൃപ്തി ഉണ്ടാകും. പല രാശികളിലെയും വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. എന്നാൽ ചിലർക്ക് പിരിമുറുക്കം കൂടുതലുള്ള സാഹചര്യങ്ങൾ ഉണ്ടാകും. ആരോഗ്യം മോശമാകാനും സാധ്യതയുള്ളവരുണ്ട്. ചെലവുകൾ വർധിക്കുന്നതും പലർക്കും ആശങ്ക വർധിപ്പിച്ചേക്കാം. ഓരോ രാശിക്കാർക്കും ഈ ദിവസം എങ്ങനെ എന്നറിയാൻ സമ്പൂർണ നക്ഷത്രഫലം വായിക്കാം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ചില സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ നിങ്ങളുടെ ജനപ്രീതി വർധിക്കും. സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ തീരുമാനം നിങ്ങൾക്കനുകൂലമാകും. കോടതിയുടെ പരിഗണനയിലുള്ള കേസിലും വിധി അനുകൂലമാകാനിടയുണ്ട്. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. യാത്ര ഉണ്ടാകാനിടയുണ്ട്. ജാഗ്രത പുലർത്തുക. യാത്രാവേളയിൽ സാമ്പത്തിക ചെലവുകൾ വർധിക്കും. വൈകുന്നേര സമയം സുഹൃത്തുക്കൾക്കൊപ്പം രസകരമായി ചെലവിടും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)വിദ്യാർത്ഥികൾക്ക് തിരക്കേറിയ ദിവസമായിരിക്കും. പരീക്ഷകളിൽ മികച്ച വിജയം നേടാൻ നന്നായി പരിശ്രമിക്കേണ്ടതായുണ്ട്. പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ബന്ധം കൂടുതൽ ദൃഢമാകുകയും ചെയ്യും. പ്രണയ ജീവിതത്തിലായിരിക്കുന്നവർക്ക് ഇന്ന് നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. ബിസിനസിൽ ലാഭം നേടാനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. പല കാര്യങ്ങളിലും പുരോഗതി പ്രകടമാകും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)കുടുംബത്തിൽ പിരിമുറുക്കം നൽകുന്ന സാഹചര്യങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് വിഷമം വർധിപ്പിക്കുന്ന കാര്യങ്ങൾ സംഭവിക്കാനിടയുണ്ട്. അതേസമയം സഹപ്രവർത്തകർക്ക് പറയാനുള്ളത് പൂർണ്ണമായും കേൾക്കുകയും വേണം. വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും ഏത് തീരുമാനവും നന്നായി ആലോചിച്ച് മാത്രം കൈക്കൊള്ളുക. വളരെ കാലമായി മുടങ്ങി കിടന്നിരുന്ന ജോലികൾ തീർക്കുന്നതിൽ ശ്രദ്ധ നൽകും. ഇന്ന് കുടുംബത്തിൽ ആരുടെയെങ്കിലും ആരോഗ്യം മോശമാകാനിടയുണ്ട്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)സഹോദരങ്ങളിൽ നിന്ന് അവശ്യ ഘട്ടങ്ങളിൽ സഹായം ലഭിക്കുന്നത് ഗുണകരമാകും. വ്യക്തിപരമായ കാര്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനിടയുണ്ട്. എന്നാൽ നിങ്ങളുടെ വരുമാനം മനസ്സിൽ കണ്ടുകൊണ്ട് വേണം ചെലവുകൾ നടത്താൻ. ബിസിനസിലെ എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഡാലോചന നടത്താനിടയുണ്ട്. അതിനാൽ കണ്ണും കാതും തുറന്ന് പ്രവർത്തിക്കുക. ഇല്ലെങ്കിൽ ഇവരുടെ നീക്കങ്ങൾ നിങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. വൈകുന്നേരം മതപരമായ കാര്യങ്ങളുടെ ഭാഗമാകും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദിവസത്തിന്റെ കൂടുതൽ സമയവും ചെലവഴിച്ചേക്കാം. പരസ്പര സ്നേഹം എന്ന വികാരം നിങ്ങളിൽ കൂടുതലായി ഉണ്ടാകും. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും. തൊഴിൽ രംഗത്ത് പുതിയ മാറ്റങ്ങൾ ഉണ്ടാകും. നിങ്ങളുടെ നേട്ടങ്ങളിൽ എതിരാളികൾ പോലും അസൂയപ്പെട്ടേക്കാം. ബിസിനസിൽ നേട്ടമുണ്ടാകും. ചില ജോലികൾ പ്രതീക്ഷിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചെന്ന് വരില്ല. ഒരു സുഹൃത്തിന് നിങ്ങളുടെ സഹായം ആവശ്യമായി വരും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ചില ജോലികളിൽ നിന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകണം. ചില രോഗങ്ങൾ വഷളാകാനിടയുള്ളതിനാൽ സൂക്ഷിക്കുക. സുഹൃത്തുക്കളോടപ്പം സമയം ചെലവിടുന്നതിൽ സന്തോഷം കണ്ടെത്തും. കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്താത്തത് അവരിൽ അപ്രീതി ഉണ്ടാക്കിയേക്കാം. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ഉണ്ടാകും. വിദേശത്ത് പോകാൻ ശ്രമിച്ചിരുന്നവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. പുതിയ അറിവുകൾ നേടാനാകും. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. ഇല്ലെങ്കിൽ ബന്ധം കൂടുതൽ വഷളായേക്കാം. യാത്ര ഉണ്ടാകാനിടയാറുണ്ട്. യാത്രാവേളയിൽ ജാഗ്രത പുലർത്തുക. വാഹന തകരാർ മൂലം കുറച്ചധികം പണം കയ്യിൽ നിന്ന് ചെലവാകാനിടയുണ്ട്. പങ്കാളിയുടെ മോശം ആരോഗ്യം നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വരുമാനം കുറയും. അതേസമയം ചെലവുകൾ കൂടുകയും ചെയ്യും. ചില ചെലവുകൾ കുറയ്ക്കാൻ ശ്രമിച്ചാലും സാധിച്ചെന്ന് വരില്ല. ഇതുമൂലം മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയും മോശമായേക്കാം. മക്കളുടെ ചില പ്രവർത്തികൾ സന്തോഷം നൽകും. അയൽക്കാരുമായുള്ള പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുക. മുമ്പ് ഉണ്ടായിരുന്ന ചില രോഗ ദുരിതങ്ങൾ വീണ്ടും അലട്ടാനിടയുണ്ട്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)സമൂഹത്തിൽ നിങ്ങളുടെ ആദരവ് വർധിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഗുണകരമായ ദിവസമാണ്. കുടുംബ ബന്ധങ്ങൾ ദൃഢമാകും. സഹോദരങ്ങളുടെ സഹായത്തോടെ മുടങ്ങിക്കിടന്നിരുന്ന പല ജോലികളും പൂർത്തിയാക്കാൻ സാധിക്കും. ചില അംഗീകാങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. വൈകുന്നേര സമയം മതപരമായ പ്രവർത്തനങ്ങൾക്കായി ചെലവിടും. ചില ശുഭ കാര്യങ്ങൾക്കായി പണം ചെലവിടാനിടയുണ്ട്.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)പങ്കാളിത്ത ബിസിനസിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും. ലാഭം ഉണ്ടാക്കാനുള്ള പല മികച്ച അവസരങ്ങളും ഉണ്ടാകും. പൂർവിക സ്വത്ത് അനുഭവ യോഗത്തിൽ വരാനിടയുണ്ട്. പങ്കാളിയുടെ പിന്തുണ വളരെയധികം ലഭിക്കുന്ന ദിവസമാണ്. ഏതെങ്കിലും പദ്ധതികളിൽ കുടുങ്ങി കിടന്ന പണം തിരികെ നിങ്ങളുടെ കൈവശം വന്നുചേരും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം. മനസിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ വൈകുന്നേരത്തോടെ ഉണ്ടാകാനിടയുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. എന്നാൽ ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കണം. കാരണം ഇത് തിരികെ കിട്ടാൻ താമസം നേരിട്ടേക്കാം. ബിസിനസ് മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ വിജയം കാണും. സുഹൃത്തുക്കളുടെ പിന്തുണ വളരെയധികം ഉണ്ടാകും. മാത്രമല്ല, പുതിയ സൗഹൃദങ്ങൾ കണ്ടെത്തുകയും ചെയ്യും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മാതൃഗുണം ഉണ്ടാകും. അമ്മയുടെ ഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബ പ്രശ്നങ്ങൾ അവസാനിക്കുന്നത് വലിയ ആശ്വാസമാകും. പങ്കാളിയിൽ നിന്ന് എല്ലാ പിന്തുണയും ലഭിക്കും. ചില നിക്ഷേപങ്ങൾ വഴി പ്രയോജനം ഉണ്ടാകും. തൊഴിലിടത്തിലെ രഹസ്യ ശത്രുക്കളുടെ നീക്കങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിങ്ങളുടെ ജോലിയിൽ പരോക്ഷമായി പല തടസ്സങ്ങളും സൃഷ്ടിക്കാൻ ഇവർ ശ്രമം നടത്തും.


Source link

Related Articles

Back to top button