ഇ.ഡി പബ്ലിക് പ്രോസിക്യൂട്ടർക്ക് ക്ലാസെടുക്കേണ്ട: സുപ്രീം കോടതി
ഇ.ഡി പബ്ലിക് പ്രോസിക്യൂട്ടർക്ക് ക്ലാസെടുക്കേണ്ട: സുപ്രീം കോടതി | മനോരമ ഓൺലൈൻ ന്യൂസ് – Supreme Court slams Enforcement Directorate: Supreme Court stated in money laundering case trial involving Delhi Waqf Board that Enforcement Directorate (ED) need not instruct Public Prosecutors on court conduct | India News Malayalam | Malayala Manorama Online News
ഇ.ഡി പബ്ലിക് പ്രോസിക്യൂട്ടർക്ക് ക്ലാസെടുക്കേണ്ട: സുപ്രീം കോടതി
മനോരമ ലേഖകൻ
Published: December 12 , 2024 03:13 AM IST
1 minute Read
സുപ്രീം കോടതി
ന്യൂഡൽഹി ∙ കോടതിയിൽ എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ക്ലാസെടുക്കേണ്ടതില്ലെന്നു സുപ്രീം കോടതി. കേസിന്റെ വസ്തുതകളെക്കുറിച്ചു വിശദീകരിക്കാം. അതേസമയം, കോടതിയുടെ ഓഫിസർമാരെന്ന നിലയിൽ എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ അവർക്ക് ഉപദേശം ആവശ്യമില്ലെന്നു ജഡ്ജിമാരായ അഭയ് എസ്.ഓക്ക, എ.ജി.മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇ.ഡിയുടെ നടപടികൾ മൂലം വിചാരണ വൈകിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് ഇ.ഡി നിർദേശിക്കണമെന്ന വിചാരണക്കോടതി ഉത്തരവു പരിഗണിക്കുകയായിരുന്നു കോടതി. വിചാരണക്കോടതിയുടെ നിർദേശം ദുരന്തപൂർണമാണെന്നും ബെഞ്ച് വിലയിരുത്തി.
നിർദേശത്തെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഇ.ഡിയുടെ കുഴപ്പം കൊണ്ടല്ലാത്ത കേസുകളിൽ ജാമ്യാപേക്ഷയെ എതിർക്കുന്നതിൽ നിന്ന് ഇ.ഡിയെ തടയുന്നതല്ല നിരീക്ഷണമെന്നും കോടതി വിലയിരുത്തി. ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കൗസർ ഇമാം സിദ്ദീഖിക്കു ജാമ്യം അനുവദിച്ചു കൊണ്ടാണ് നടപടി.
English Summary:
Supreme Court slams Enforcement Directorate: Supreme Court stated in money laundering case trial involving Delhi Waqf Board that Enforcement Directorate (ED) need not instruct Public Prosecutors on court conduct
5993hal2pdul6ishhp0hmueb81 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-lawndorder-enforcementdirectorate
Source link