നോർക്ക റൂട്ട്സിൽ പെൻഷൻ പ്രായം 60 വയസാക്കി ഉയർത്താൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: നോർക്ക റൂട്ട്സിലെ ജീവനക്കാരുടെ പെൻഷൻ പ്രായപരിധി 60 വയസാക്കി ഉയർത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നിലവിൽ നോർക്ക റൂട്ട്സിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആണ്. മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ അറിയാം.
ഭൂമി കൈമാറും
കൊച്ചി-ബംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ അനുമതി നൽകി.
പുനർനിയമനം
സുപ്രീം കോടതിയിലെ സാന്റിങ്ങ് കൗൺസലായ ഹർഷദ് വി ഹമീദിന് പുനർനിയമനം നൽകും.
സർക്കാർ ഗ്യാരണ്ടി
സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി 15 വർഷകാലയളവിലേക്ക് അനുവദിക്കും.
ദീർഘിപ്പിച്ചു
കോട്ടൂർ ആന പുരധിവാസ കേന്ദ്രത്തിന്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്പെഷ്യൽ ഓഫീസറായ കെ ജെ വർഗീസിന്റെ നിയമനകാലാവധി 2025 ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകും.
ടെണ്ടർ അംഗീകരിച്ചു
പത്തനംതിട്ട ജില്ലയിൽ കടപ്ര വീയപൂരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം
2024 ഡിസംബർ 3 മുതൽ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4,92,73,601 രൂപയാണ് വിതരണം ചെയ്തത്. 2210 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
Source link