WORLD

ദക്ഷിണ കൊറിയയിലെ പട്ടാള നിയമം: പിന്നിൽ പ്രവര്‍ത്തിച്ച മുൻ പ്രതിരോധമന്ത്രി ആത്മഹത്യക്ക് ശ്രമിച്ചു


സിയോൾ: ആ​ത്മഹത്യക്ക് ശ്രമിച്ച് ദക്ഷിണകൊറിയൻ മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ. അടുത്തിടെ രാജ്യത്ത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയും നടപ്പിലാക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്ത പട്ടാളനിയമത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന നേതാക്കളിലൊരാളാണ് ഹ്യൂൻ. കൊറിയൻ പാർലമെന്റിനെ ഒരു നീതികാര്യ മന്ത്രാലയ ഉദ്യോ​ഗസ്ഥൻ ധരിപ്പിച്ചതാണ് ഇക്കാര്യം.ഒരു തടങ്കൽ കേന്ദ്രത്തിലാണ് കിം യോങ് ഹ്യൂൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തൊട്ടുപിന്നാലെ തന്നെ ഇദ്ദേഹത്തിന്റെ അറസ്റ്റും നടന്നു. അധികൃതർ ഇടപെട്ടാണ് മുൻ മന്ത്രിയുടെ ആത്മഹത്യാശ്രമം തടഞ്ഞത്. പട്ടാളനിയമവുമായി ബന്ധപ്പെട്ട് പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പോലീസ്, അന്വേഷണം ഊർജിതമാക്കിയിരിക്കേയാണ് ഏവരേയും ഞെട്ടിച്ച സംഭവം നടന്നത്.


Source link

Related Articles

Back to top button