കേംബ്രിഡ്ജ് യൂണിയന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ; ചരിത്രം കുറിച്ച് അനൗഷ്ക കാലെ
ലണ്ടന്‍: കേംബ്രിഡ്ജ് യൂണിയന് സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്ക കാലെ. 1815-ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ രൂപീകൃതമായ ഈ ഡിബൈറ്റിങ് സൊസൈറ്റി, ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും ആദരണീയവുമായ സംവാദ സമൂഹമാണ്. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജ തിരഞ്ഞെടുക്കപ്പെടുന്നത്. 126 വോട്ടുകള്‍ക്കാണ് സൊസൈറ്റിയുടെ ഈസ്റ്റര്‍ 2025 ടേമിലേക്ക് 20-കാരിയായ അനൗഷ്ക കാലേ തിരഞ്ഞെടുക്കപ്പെട്ടത്.തത്വചിന്തകനും ഇക്കണോമിസ്റ്റുമായ ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സ്, നോവലിസ്റ്റ് റോബര്‍ട്ട് ഹാരിസ്, ലോര്‍ഡ് കാരന് ബിലിമോറിയ തുടങ്ങിയ പ്രമുഖര്‍ ഇരുന്നിട്ടുള്ള സ്ഥാനത്തേക്കാണ് അനൗഷ്ക തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായ സംവാദ-സ്വാതന്ത്ര്യ സമൂഹമാണ് കേംബ്രിഡ്ജ് യൂണിയന് സൊസൈറ്റി. ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നേതൃമാറ്റം, സൊസൈറ്റിയുടെ പുതിയ കാലത്തേക്കുള്ള ചുവടുവെപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Source link