പി.എം.ശ്രീയിൽ തത്കാലം ഒപ്പിടില്ല: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിൽ പി.എം.ശ്രീ സ്കൂൾ നടപ്പാക്കുന്നതിന് സമഗ്രശിക്ഷാ പദ്ധതിയെ കേന്ദ്രം ഉപകരണമാക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. പി.എം.ശ്രീയിൽ തത്കാലം ഒപ്പിടേണ്ടെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫെഡറലിസത്തിന്റെ അന്തഃസത്ത മാനിക്കാതെ ദേശീയ വിദ്യാഭ്യാസനയം 2020 അടിച്ചേൽപ്പിക്കാനാണ് കേന്ദ്രശ്രമം. കേന്ദ്രനയത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറുകയാണ്. പദ്ധതി അംഗീകരിച്ച് എം.ഒ.യുവിൽ ഒപ്പിട്ടില്ലെങ്കിൽ സമഗ്രശിക്ഷാ കേരളയ്ക്ക് (എസ്.എസ്.കെ) പണം നൽകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കഴിഞ്ഞവർഷത്തെ രണ്ടു ഗഡുക്കളും ഈ സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതവും നൽകിയിട്ടില്ല. 953.12കോടിയാണ് ലഭിക്കാനുള്ളത്. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവച്ച ഫെഡറൽ സംവിധാനത്തെ അപ്രസക്തമാക്കുന്ന നിലപാടാണിത്.
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമായി വർഗീയത ചാലിച്ച പദ്ധതിയുമായി യോജിച്ചു പോകാൻ മതനിരപേക്ഷതയുടെ അടിത്തറയിൽ വികസിച്ച കേരളത്തിനാകില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുതെളിവെടുപ്പ് ഇന്ന്
തിരുവനന്തപുരം:ഈ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ പുറമെ നിന്ന് അധികം വൈദ്യുതി വാങ്ങിയ വകയിലുണ്ടായ 111.15കോടിരൂപയിൽ ഇനിയും ഈടാക്കാനുള്ള 49.06കോടി രൂപ ജനങ്ങളിൽ നിന്ന് ഈടാക്കുന്നതിനായി കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ സംസ്ഥാന വൈദ്യുതിറെഗുലേറ്ററി കമ്മിഷൻ ഇന്ന് പൊതുതെളിവെടുപ്പ്നടത്തും.പത്തുപൈസയുടെ സർചാർജ്ജ് ചുമത്താൻ കെ.എസ്.ഇ.ബിക്ക് അനുവാദമുണ്ട്. അതിലുള്ള നഷ്ടം നികത്താനുള്ള പ്രത്യേക അപേക്ഷയിൻമേലാണ് ഇന്ന്
വെള്ളയമ്പലത്തുള്ള ഓഫീസിലെ കോർട്ട് ഹാളിൽ രാവിലെ 11 മുതലുള്ള തെളിവെടുപ്പ്.
വിദ്യാർത്ഥികൾക്ക് കാലാവസ്ഥാ ഒളിമ്പ്യാഡ്
തിരുവനന്തപുരം: ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് എട്ട്, ഒൻപത്, 11 ക്ലാസുകളിലെ കുട്ടികൾക്കായി ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നു. സംസ്ഥാനതലത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഓൺലൈൻ ടെസ്റ്റ് നടത്തും. സംസ്ഥാനതല വിജയികൾക്കായി ഡൽഹിയിൽ മത്സരവും ശില്പശാലയും ഉണ്ടാവും. ഓൺലൈൻ പരീക്ഷയ്ക്കുള്ള പഠനസാമഗ്രികൾ, സിലബസ്, മാതൃകാ ചോദ്യപ്പേപ്പർ മറ്റ് വിശദവിവരങ്ങൾ എന്നിവ https://mausam.imd.gov.in/met-oly/ എന്ന പോർട്ടലിൽ ലഭിക്കും. സംസ്ഥാനതലത്തിൽ 5000 രൂപ, 3000, 2000 എന്നിങ്ങനെയാണ് ആദ്യ മൂന്നു സമ്മാനങ്ങൾ. ദേശീയവിജയികൾക്ക് 25,000, 15,000, 10,000 രൂപയാണ് ആദ്യ മൂന്നു സമ്മാനങ്ങൾ.
വി.സി നിയമനം:
ഹർജി മാറ്റി
കൊച്ചി: സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോ.മേരി ജോർജ് നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിയോഗിക്കാത്തതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
സ്ഥിരംനിയമനം
തടയാനുള്ളസർക്കുലർ പിൻവലിക്കും
തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 2021 നവംബർ എട്ടിന് ശേഷമുള്ള സ്ഥിരം നിയമനങ്ങൾ തടയുന്നവിധത്തിൽ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കുന്നു. മന്ത്രി വി.ശിവൻകുട്ടി ഇതിനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. സർക്കുലറിനെതിരെ പ്രതിഷേധം വ്യാപകമായതിനെത്തുടർന്നാണ് തീരുമാനം.
Source link