KERALAM
മുനമ്പം : തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാടെന്ന്
കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെ.എം ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ പി.കെ .കുഞ്ഞാലിക്കുട്ടി. വിഷയവുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗിന്റെ നിലപാടെന്നും ആരും പാർട്ടിയാകേണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷവും ബി.ജെ.പിയും സാമുദായിക സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആരും ഒപ്പം ചേരുകയും വെറുതെ വിവാദമുണ്ടാക്കുകയും ചെയ്യേണ്ട. മുനമ്പം വിഷയം വലിയ പ്രശ്നമാണ്. സാദിഖലി ശിഹാബ് തങ്ങൾ റോമിലെത്തി പോപ്പിനെ കണ്ടതാണ്. ലീഗ് സ്വീകരിക്കുന്ന നിലപാട് ഇതിൽ നിന്ന് വ്യക്തമാണ്.. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന വി.ഡി സതീശന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു..
Source link