KERALAM
നവീൻ ബാബുവിന്റെ മരണം കൊലപാതകമെന്ന് സംശയം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും എഫ്.ഐ.ആറിലും ഇതിനെപ്പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്
. സി.ബി.ഐ അന്വേഷണത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും സർക്കാരും എതിർക്കുന്നത് മടിയിൽ കനമുള്ളതുകൊണ്ടാണ്. നവീൻ ബാബുവിന്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണം നടന്നാൽ മാത്രമേ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കൂവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Source link