INDIA

മഹാരാഷ്ട്രയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം; നഷ്ടപ്പെട്ടത് 12 ലക്ഷത്തിന്റെ സാധനങ്ങൾ

മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം ​ മനോരമ ഓൺലൈൻ ന്യൂസ് – Maharashtra | Manorama Online | Manorama News

മഹാരാഷ്ട്രയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം; നഷ്ടപ്പെട്ടത് 12 ലക്ഷത്തിന്റെ സാധനങ്ങൾ

ഓൺലൈൻ ഡെസ്ക്

Published: December 09 , 2024 09:16 AM IST

1 minute Read

മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ജനങ്ങൾ. Image Credirt: PTI

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സിനിമ–വ്യവസായ രംഗത്തെ പ്രമുഖരുമുൾപ്പെടെ ഒട്ടേറെ വിഐപികൾ പങ്കെടുത്ത മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം നടന്നതായി റിപ്പോർട്ട്. ആസാദ് മൈതാനത്ത് അതീവസുരക്ഷയിൽ നടന്ന ചടങ്ങിനിടെ മൊബൈൽ ഫോണുകൾ, സ്വർണം, വാച്ചുകൾ, പഴ്സ് എന്നിവയുൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. നാലായിരത്തോളം പൊലീസുകാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നത്. രണ്ടാം നമ്പർ ഗേറ്റിലൂടെ ആളുകൾ പുറത്തിറങ്ങുന്നതിനിടെയായിരുന്നു മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആരെയും പിടികൂടാനായിട്ടില്ല.

English Summary:
Maharashtra Theft : Valuables worth Rs 12 lakh were stolen during the Maharashtra government’s swearing-in ceremony at Azad Maidan, Mumbai, despite tight security.

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews 203oc84nvlah3ou3r3df457u5u mo-news-national-states-maharashtra


Source link

Related Articles

Back to top button