WORLD
സിറിയയിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍, ഇന്ത്യന്‍ എംബസി പ്രവര്‍ത്തനക്ഷമമെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സിറിയയിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ദമാസ്‌കസിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കുന്നതിനായി എംബസി സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സാധ്യമാകുമെങ്കില്‍ എത്രയും വേഗം ലഭ്യമാകുന്ന വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദേശകാര്യമന്ത്രാലയം സിറിയയിലുള്ള ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിമതര്‍ ദമാസ്‌കസിലേക്ക് പ്രവേശിക്കുന്നതിനു മുമ്പാണ് ഈ നിര്‍ദേശം മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കൂടാതെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കാനും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
Source link