INDIA

ഡൽഹി മാർച്ചിനായി ഹരിയാനയിലേക്ക് കടക്കാൻ കർഷകർ: ശംഭു അതിർത്തിയിൽ സംഘർഷാവസ്ഥ, 9 കർഷകർക്കു പരുക്ക്

ഡൽഹി മാർച്ചിനായി ഹരിയാനയിലേക്ക് കടക്കാൻ കർഷകർ: ശംഭു അതിർത്തിയിൽ സംഘർഷാവസ്ഥ | മനോരമ ഓൺലൈൻ ന്യൂസ് – Farmers Clash with Police at Haryana Border During Delhi March | Minimum Support Price | Farmers Delhi march | Latest Haryana News Malayalam | Malayala Manorama Online News

ഡൽഹി മാർച്ചിനായി ഹരിയാനയിലേക്ക് കടക്കാൻ കർഷകർ: ശംഭു അതിർത്തിയിൽ സംഘർഷാവസ്ഥ, 9 കർഷകർക്കു പരുക്ക്

ഓൺലൈൻ ഡെസ്ക്

Published: December 08 , 2024 05:24 PM IST

1 minute Read

കർഷകരുടെ ദില്ല ചലോ പ്രതിഷേധം നടക്കുന്ന ശംഭു ബോർഡറിൽനിന്നുള്ള ഡ്രോൺ ദൃശ്യം. (photo:ANI/X)

ന്യൂഡൽഹി∙ വിളകൾക്കു താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ഡൽഹിയിലേക്ക് മാർച്ച് നടത്താനായി പഞ്ചാബിലെ കർഷകർ ഹരിയാനയിലേക്കു കടക്കാൻ ശ്രമിച്ചത് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പൊലീസ് അവരെ തടയുന്നതിനു കൂടുതൽ ബാരിക്കേഡുകൾ വച്ചു. പ്രതിഷേധം അക്രമത്തിലേക്കു കടന്നതിനു പിന്നാലെ കർഷകർ സ്ഥലത്തുനിന്നു താൽക്കാലികമായി പിൻവാങ്ങി. ഒൻപതു കർഷകർക്കു പരുക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമെന്നും കർഷകർ പറഞ്ഞു.

കർഷകരെ സ്ഥലത്തുനിന്ന് അകറ്റുന്നതിനായി കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നുണ്ട്. ഇതു മറികടന്ന് കർഷകർ ബാരിക്കേഡുകൾക്ക് അടുത്തെത്തുമ്പോൾ പെപ്പർ സ്പ്രേയും ഉപയോഗിക്കുന്നുണ്ട്. ബാരിക്കേഡുകൾക്കടുത്തുനിന്നു പിന്മാറാൻ പൊലീസ് കർഷകരോട് ആവശ്യപ്പെടുന്നുമുണ്ട്. അതേസമയം, കർഷക സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഇന്നു വൈകുന്നേരത്തെ യോഗത്തിനുശേഷം തീരുമാനിക്കുമെന്ന് കർഷകർ അറിയിച്ചു.

പൊലീസിന്റെ നടപടികളെ നേരിടാനൊരുങ്ങിയാണ് കർഷകരുമെത്തിയിരിക്കുന്നത്. കണ്ണീർ വാതകത്തിന്റെ പ്രഭാവം കുറക്കാൻ മുഖം മൂടിയാണ് നടപ്പ്. സംരക്ഷ കണ്ണടകളും ധരിച്ചിരിട്ടുണ്ട്. നനഞ്ഞ ജൂട്ട് ബാഗുകൾ ഉപയോഗിച്ച് കണ്ണീർ വാതക ഷെല്ലുകൾ നിഷ്ക്രിയമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. 101 കർഷകരാണ് ശംഭു അതിർത്തിയിൽനിന്ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്.

English Summary:
Shambhu Border Turns Battleground: Farmers protest erupted at the Shambhu border as farmers from Punjab clashed with police while attempting to enter Haryana.

mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-agriculture-farmer 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1phhc7firsm6k25rlhs0qau0ug mo-news-national-states-punjab mo-agriculture


Source link

Related Articles

Back to top button