KERALAM

സർവ്വമത സമ്മേളന ശതാബ്ദിയാഘോഷം ഇന്ന് ഡൽഹിയിൽ

ശിവഗിരി: ശിവഗിരിമഠത്തിന്റെയും പാഞ്ചജന്യം ഭാരതം, ഡൽഹി ശ്രീനാരായണ കേന്ദ്രം, ഗുരുധർമ്മപ്രചരണ ട്രസ്റ്റ്-നോയിഡ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഡൽഹി രാമകൃഷ്ണാശ്രമത്തിൽ വേൾഡ് അവർ ഹോം ഡൽഹി ഇന്റർഫെയ്ത്ത് മീറ്റ്-2024 ഇന്ന് നടക്കും. വൈകിട്ട് 4ന് ആശ്രമത്തിലെ ശാരദ ഓഡിറ്റോറിയത്തിൽ അറ്റോർണി ജനറൽ ആർ.വെങ്കിടരമണി പരിപാടി ഉദ്ഘാടനം ചെയ്യും.

ആലുവാ സർവ്വമത സമ്മേളന ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയിൽ വൈജ്ഞാനിക സദസ്, സ്റ്റുഡന്റ് പാർലമെന്റ്, കൃതികളുടെ ആലാപനം എന്നിവ ഉണ്ടാകും. ഡൽഹി ശ്രീനാരായണ കേന്ദ്രം പ്രസിഡന്റ് ബീനാ ബാബുറാം അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തും.


Source link

Related Articles

Back to top button