KERALAM

ഷോക്കടിച്ചു : യൂണിറ്റിന് 16 പൈസ കൂട്ടി , ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ

#കാർഷിക വൈദ്യുതിക്ക് 5 പൈസ കൂട്ടി

#ഫിക്സഡ് ചാർജ്ജിലും വർദ്ധന

#വൈദ്യുതി വാഹന ചാർജ്ജിംഗ്

5.50ൽ നിന്ന് 7.15രൂപയായി

#ശരാശരി നിരക്ക്

7.59ൽ നിന്ന് 7.75രൂപയായി

#വേനൽക്കാല അധിക നിരക്ക് ഇല്ല

# ബിൽ മലയാളത്തിൽ നൽകും

തിരുവനന്തപുരം:രണ്ടാം പിണറായി വിജയൻ സർക്കാർ തുടർച്ചയായ മൂന്നാം വർഷവും വൈദ്യുതി നിരക്ക് കൂട്ടി.

ഒരു യൂണിറ്റിന് ഈ വർഷം 16 പൈസയും അടുത്തവർഷം 12 പൈസയും കൂടും. 2026-27ലെ നിരക്ക് പ്രഖ്യാപിച്ചില്ല. 2.3% ആണ് ശരാശരി വർദ്ധന. ഡിസംബർ 5 മുതൽ പ്രാബല്യത്തിലായി.

കാർഷിക വൈദ്യുതി നിരക്ക് നിലവിലെ 2.30 രൂപ 2.35 ആകും. അടുത്ത വർഷം വീണ്ടും അഞ്ചു പൈസ കൂടും.

വ്യവസായങ്ങൾക്ക് 2 % നിരക്ക് വർദ്ധിപ്പിച്ചു.ഒന്നരലക്ഷത്തോളം ചെറുകിട വ്യവസായികൾക്ക് പകൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 10% കിഴിവ് നൽകും.വീടുകളിൽ മാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവരിൽ നിന്ന് രാത്രിയും പകലും വ്യത്യസ്ത നിരക്കും വാങ്ങും.ഈ നിരക്ക് കെ.എസ്.ഇ.ബി നിശ്ചയിക്കും.

കഴിഞ്ഞ വർഷം 20 പൈസയും അതിന് മുമ്പത്തെ വർഷം 25 പൈസയും വർദ്ധിപ്പിച്ചിരുന്നു ഒരു സർക്കാർ തുടർച്ചയായി മൂന്ന് വർഷവും വൈദ്യുതി നിരക്ക് കൂട്ടുന്നത് ചരിത്രത്തിലാദ്യമാണ്. ജനുവരി മുതൽ മേയ് വരെ വേനൽക്കാല നിരക്കായി യൂണിറ്റിന് 10 പൈസവീതം അധികം വാങ്ങണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചില്ല.മീറ്റർ വാടക ഇത്തവണ കൂട്ടിയില്ല. ആവശ്യപ്പെടുന്നവർക്ക് പ്രതിമാസ ബില്ലും നൽകും.

വർദ്ധന ബാധകല്ലാത്ത

വിഭാഗങ്ങൾ

# അനാഥാലയങ്ങൾ,വൃദ്ധസദനങ്ങൾ തുടങ്ങി 38,000 സ്ഥാപനങ്ങൾ

# മാസം 40 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന 32,000 വീടുകൾ

# കാൻസർ രോഗികളും ഭിന്നശേഷിക്കാരുമുള്ള കുടുംബങ്ങൾക്ക് മാസം 100യൂണിറ്റ് വരെ വർദ്ധന ബാധകമല്ല. ഇവർക്ക് കണക്ടഡ് ലോഡ് പരിധി 1000കിലോവാട്ടിൽ നിന്ന് ഇരട്ടിയാക്കി.എൻഡോസാൾഫാൻ ദുരിതബാധിതർക്കുളള സൗജന്യനിരക്കിൽ മാറ്റമില്ല.

`പകൽനിരക്ക് കുറച്ചിട്ടുണ്ട്. അതിനാൽ ജനങ്ങളെ കാര്യമായി ബാധിക്കില്ല.’

-കെ.കൃഷ്ണൻകുട്ടി,

വൈദ്യുതി മന്ത്രി

#നിരക്ക് വർദ്ധന

(സ്ളാബ്,നിലവിലെ നിരക്ക്,ഇപ്പോൾ കൂട്ടിയത്,അടുത്തവർഷം കൂട്ടുന്നത് എന്നക്രമത്തിൽ.തുക രൂപയിൽ)

0-50 ………………3.25………… 3.30……3.35

51-100……………4.05………….4.15……4.25

101-150………….5.10………….5.25……5.35

151-200………….6.95………….7.10…..7.20

201-250…………8.20…………..8.35…..8.50

കൂടുതൽ ഉപയോഗിക്കുന്നവർ

0-300…………………..6.40…………….6.55….6.75

0-350……………………7.25…………….7.40…..7.60

0-400…………………..7.60……………..7.75…..7.95

0-500…………………..7.90………………8.05……8.25

500നു മുകളിൽ….8.80………………9.00….. 9.20

ബില്ലിൽ വരുന്ന വർദ്ധന

300 യൂണിറ്റ് പ്രതിമാസം ഉപയോഗിച്ചാലുള്ള ബിൽ നിലവിലെ നിരക്ക്, പുതുക്കിയ നിരക്ക് എന്നക്രമത്തിൽ ഇന്ധനചാർജ്ജ് ………………………….1920.00……………….1965.00 ഇലക്ട്രിസിറ്റി ഡ്യൂട്ടി………………….192.00………………….196.50 ഫ്യുവൽ സർചാർജ്ജ് …………………..38.00……………………38.00 ഫിക്സഡ് ചാർജ്ജ്………………………150.00………………….190.00 മീറ്റർ വാടക…………………………………….6.00……………………..6.00 ആകെ………………………………………….2306.00………………..2395.50 രണ്ടുമാസത്തെ തുക………………… 4612.00…………………4791.00 വർദ്ധന……………………………………………………………… 179.00രൂപ

# പത്തുവർഷത്തെ

നിരക്ക് വർദ്ധന

2013ൽ 9.1%,

2014ൽ 6.7%,

2017ൽ 4.7%,

2019ൽ 7.32%,

2022ൽ 7.32%,

2023ൽ 3.20%,

2024ൽ 2.3%


Source link

Related Articles

Back to top button