മന്നം ജയന്തി ആഘോഷം ജനുവരി ഒന്നിനും രണ്ടിനും
ചങ്ങനാശേരി: 148-ാമത് മന്നം ജയന്തി ആഘോഷം ജനുവരി 1, 2 തീയതികളിൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. ഒന്നിന് രാവിലെ ഭക്തിഗാനാലാപനം, 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന് എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനിയിൽ അഖില കേരള നായർ പ്രതിനിധി സമ്മേളനം. വൈകിട്ട് മൂന്നിന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30 ന് ചലച്ചിത്രതാരം രമ്യനമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി 9 ന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന കഥകളി.
രണ്ടിന് രാവിലെ ഏഴ് മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.30ന് മന്നം ജയന്തി സമ്മേളനം അറ്റോർണി ജനറൽ ഒഫ് ഇന്ത്യ ആർ. വെങ്കിട്ടരമണി ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി അനുസ്മരണപ്രഭാഷണം നടത്തും. ജി. സുകുമാരൻനായർ സ്വാഗതവും, ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള നന്ദിയും പറയും.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണി.
ധാരണാപത്രംഒപ്പുവച്ചു
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അക്കാഡമിക സഹകരണങ്ങൾക്കായി ഐ.എച്ച്.ആർ.ഡി, കേപ്പ്, കേരള ഹിന്ദി പ്രചാര സഭ എന്നിവരുമായി ധാരണാപത്രം ഒപ്പുവച്ചു.
സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി.എൻ. വാസവൻ, ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജഗതി രാജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ. അരുൺകുമാർ, കേപ്പ് ഡയറക്ടർ ഡോ. വി. താജുദ്ദീൻ അഹമ്മദ്, അഡ്വ. ബി. മധു, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എ.പി. സുനിത എന്നിവരാണ് ധാരണപത്രങ്ങളിൽ ഒപ്പുവച്ചത്.
എൻ.എ. മുഹമ്മദ്കുട്ടി എൻ.സി.പി സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം : എൻ.സി.പി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡന്റായി എൻ.എ.മുഹമ്മദ്കുട്ടിയെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി കെ.എ. ജബ്ബാറിനെയും (മലപ്പുറം), ട്രഷററായി കുളത്തൂർ മധുകുമാറിനെയും (തിരുവനന്തപുരം) സംസ്ഥാന നേതൃയോഗം തിരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തിയ ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ, ദേശീയ സ്റ്റുഡന്റ് സ് യൂണിയൻ ചെയർമാൻ ചൈതന്യ അശോക് മൻകർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അഡ്വ.കവിതയായിരുന്നു പ്രിസൈഡിംഗ് ഓഫീസർ.
Source link