KERALAM

അടുത്ത വർഷം ഇന്ത്യാ സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പ ശിവഗിരിയിൽ വരും: സ്വാമി സച്ചിദാനന്ദ

ശിവഗിരി : ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യാ സന്ദർശനവേളയിൽ ശിവഗിരിയിൽ എത്താമെന്ന് അറിയിച്ചതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. വത്തിക്കാനിൽ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലോക മത പാർലമെന്റിൽ

പങ്കെടുത്ത ശേഷം ശിവഗിരിയിൽ മടങ്ങിയെത്തിയ സ്വാമി കേരളകൗമുദിയോടു സംസാരിക്കുകയായിരുന്നു.

 ഫ്രാൻസിസ് മാർപാപ്പയെ

ശിവഗിരിയിലേക്ക് ക്ഷണിച്ചോ ?

മാർപാപ്പയെ ശിവഗിരിയിലേക്ക് ക്ഷണിച്ചു. മഠത്തിൽ എത്തിച്ചേരണമെന്ന് പ്രത്യേക അഭ്യർത്ഥനയായി മഠത്തിലെ സന്യാസിമാർ മാർപാപ്പയെ ധരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം അദ്ദേഹം അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ ശിവഗിരിയിലും എത്താമെന്ന് അറിയിച്ചു.

 ലോകമത പാർലമെന്റിനെ

എങ്ങനെ വിലയിരുത്തുന്നു?

ക്രൈസ്തവരുടെ ഏറ്റവും വലിയ ആദ്ധ്യാത്മിക കേന്ദ്രമായ വത്തിക്കാനിൽ മാർപാപ്പയുടെ ആശീർവാദത്താൽ നടന്ന ഈ ലോകമത പാർലമെന്റ് ലോകമതചരിത്രത്തിന്റെ ഭാഗമായി മാറി. ശ്രീനാരായണ സമൂഹത്തിനു ലഭിച്ച അനുഗ്രഹ വിശേഷമാണ് ഇതെന്ന് എല്ലാവരെയും അറിയിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ മഹത്വം, ദർശനം, സവിശേഷത എന്നിവയെല്ലാം തന്നെ മാർപാപ്പയുടെ പ്രസംഗത്തിൽ നിറഞ്ഞുനിന്നിരുന്നു. ലോകം ഒരു കുടുംബമാണ് എന്നാണ് ഗുരുദേവൻ പറഞ്ഞത്. ലോക സമാധാനത്തിലേക്ക് നയിക്കാൻ മതസൗഹാർദ്ദവും മതസമന്വയവും മതപഠനവും കാലഘട്ടത്തിനു അനിവാര്യമാണെന്ന് മാർപാപ്പ പറഞ്ഞു. ഗുരു ജീവിതം സമർപ്പണം ചെയ്തത് മനുഷ്യർക്കു വേണ്ടിയായിരുന്നു. മനുഷ്യരുടെ നന്മ മാത്രമാണ് ഗുരു ആഗ്രഹിച്ചത്. അതിനായി ഗുരു ത്യാഗനിർഭരമായ ജീവിതം നയിച്ചു. സഹിഷ്ണുതയും സഹാനുഭൂതിയും ജീവിതത്തിൽ പുലർത്തിക്കൊണ്ട് എല്ലാവരെയും ദൈവമക്കളായി കണ്ടുകൊണ്ട് ശ്രീനാരായണഗുരു സമൂഹത്തിനുവേണ്ടി ജീവിച്ചു . ഈ തത്വമാണ് മാർപാപ്പയും ആശീർവാദ പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയത്. ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനം സാർവ്വലൗകികമാണ്. ഗുരുവിന്റെ മഹത്തായ സംഭാവനകൾ ലോകം കൂടുതൽ അറിയാൻ സഹായകമായി എന്ന് സമ്മേളനത്തിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ മതപണ്ഡിതന്മാർ അഭിപ്രായപ്പെട്ടു.


Source link

Related Articles

Back to top button