INDIALATEST NEWS

724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ !

724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ ! | മനോരമ ഓൺലൈൻ ന്യൂസ് – Bihar Election: 138 Voters Share Same Father in Bihar Election List | Bihar Election | India Bihar News Malayalam | Malayala Manorama Online News

724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ !

മനോരമ ലേഖകൻ

Published: December 06 , 2024 12:10 AM IST

1 minute Read

പ്രതീകാത്മക ചിത്രം

മുസാഫർപുർ∙ ബിഹാറിലെ തിര്ഹുട്ട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഔറായി പോളിങ് ബൂത്തിലെ 724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ ! പട്ടിക തയാറാക്കുമ്പോഴുണ്ടായ സാങ്കേതികത്തകരാറു കാരണം എല്ലാ അഞ്ചാമത്തെ വോട്ടർക്കും ഒരേ അച്ഛനായിപ്പോയതാണെന്നാണ് ഔദ്യോഗിക വിശദീകരണം.
മുന്ന കുമാർ എന്ന പേരാണ് അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ആവർത്തിച്ചു വന്നത്. 18 സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലത്തിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പേരിലെ പിഴവുമൂലം ആർക്കും വോട്ട് നഷ്ടമായില്ല. മണ്ഡലത്തിൽ 1.5 ലക്ഷം വോട്ടർമാരുണ്ട്. തിരഞ്ഞെടുപ്പിനുശേഷം പ്രശ്നം പരിഹരിക്കുമെന്നു ഡപ്യുട്ടി കലക്ടർ പറഞ്ഞു.

English Summary:
Bihar Voter list error: Technical glitch in Bihar’s Tirhut Assembly by-election resulted in 138 voters at the Aurahi polling booth sharing the same father’s name

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-bihar mo-politics-elections-assemblyelections 3hnr9gkiiqm7d6bpaolvutld0c


Source link

Related Articles

Back to top button