INDIALATEST NEWS

‘പുഷ്പ 2’ റിലീസിനിടെ യുവതിയുടെ മരണം; അല്ലു അർജുനെതിരെ കേസെടുക്കും

പുഷ്പ 2 സിനിമയുടെ റിലീസിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കുമെന്ന് പൊലീസ് മനോരമ ഓൺലൈൻ ന്യൂസ് – Woman Dies in Stampede at Allu Arjun’s Pushpa 2 Release Event in Hyderabad | Allu Arjun | India Hyderabad News Malayalam | Malayala Manorama Online News

‘പുഷ്പ 2’ റിലീസിനിടെ യുവതിയുടെ മരണം; അല്ലു അർജുനെതിരെ കേസെടുക്കും

ഓൺലൈൻ ഡെസ്ക്

Published: December 05 , 2024 08:21 PM IST

Updated: December 05, 2024 08:33 PM IST

1 minute Read

അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും രശ്മിക മന്ദാനയും സന്ധ്യ തിയറ്ററിൽ, തിയറ്ററിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യം

ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ റിലീസിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കുമെന്ന് പൊലീസ്. അല്ലു അർജുന് പുറമേ നടന്റെ സെക്യൂരിറ്റി ടീമിനെതിരെയും സന്ധ്യ തിയറ്റർ മാനേജ്‌മെന്റിനെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ‘‘നടൻ എത്തുമെന്ന് തിയറ്റർ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സുരക്ഷാ സംവിധാനങ്ങളോ, നടനും സംഘത്തിനും അകത്ത് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴിയോ തിയറ്റർ മാനേജ്മെന്റ് ഒരുക്കിയില്ല’’– ഹൈദരാബാദ് ഡിസിപി പറഞ്ഞു. 

സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ നിര തന്നെ ബുധനാഴ്ച രാത്രി തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. അവർക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് അല്ലു അർജുൻ എത്തിയത്. സംവിധായകൻ സുകുമാറും എത്തിയിരുന്നു. തുറന്ന ജീപ്പിൽ ആരാധകരെ അഭിവാദ്യം ചെയ്താണ് അല്ലു അർജുൻ എത്തിയത്.  താരത്തെ കണ്ടതും ആരാധകരുടെ ആവേശം അതിരുകടന്നു. തുടർന്ന് അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാർ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ അത് ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതോടെ പൊലീസ് ലാത്തി വീശി. തുടർന്നുണ്ടായ സംഘർഷത്തിലാണ് അപകടം നടന്നത്. ദിൽ‌സുഖ്നഗറിലെ രേവതി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കൾക്കുമൊപ്പം സിനിമ കാണാൻ എത്തിയതായിരുന്നു രേവതി.

English Summary:
Stampede at Allu Arjun’s Pushpa 2 Release: Allu Arjun is facing legal action after a woman died in a stampede following the actor’s surprise appearance at a Hyderabad theater for the release of his film Pushpa 2.

mo-news-national-states-telangana mo-entertainment-movie-alluarjun 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 42sc40adbv46me96vm4bdm9lic 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-health-death


Source link

Related Articles

Back to top button