KERALAMLATEST NEWS
രാഹുൽ മാങ്കൂട്ടത്തിൽ ആന്റണിയെ സന്ദർശിച്ചു

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യാൻ നിയമസഭയിലേക്ക് പോകുംമുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ സന്ദർശിച്ചു. വഴുതയ്ക്കാട് ഈശ്വരവിലാസം റോഡിലുള്ള ആന്റണിയുടെ വസതിയിലെത്തിയാണ് അനുഗ്രഹം തേടിയത്.
ഉപതിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിനുശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ രാഹുലിന് ഉജ്ജ്വല സ്വീകരണമാണ് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ നൽകിയത്. നിയമസഭയിലേക്ക് കാറിൽ വരുന്നതിനിടെ ഫൈൻ ആർട്സ് കോളേജിനു മുന്നിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പൂക്കൾ വിതറിയും മുദ്രാവാക്യം വിളിച്ചും ചെണ്ടമേളത്തോടെയും ഫൈൻ ആർട്സ് കോളേജ് ജംഗ്ഷനിൽ നിന്നും രാഹുലിനെ പ്രവർത്തകർ നിയമസഭയിലേക്ക് ആനയിച്ചു.
വൈകിട്ട് ഡി.സി.സിയുടെ നേതൃത്വത്തിലും സ്വീകരണം നൽകി.
Source link