INDIA

മഹാരാഷ്ട്ര: നയിക്കാൻ ഫഡ്നാവിസ് തന്നെ; ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്ന് പാർട്ടി, സത്യപ്രതിജ്ഞ ഇന്ന്

മഹാരാഷ്ട്ര: നയിക്കാൻ ഫഡ്നാവിസ് തന്നെ; ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്ന് പാർട്ടി, സത്യപ്രതിജ്ഞ ഇന്ന് | മനോരമ ഓൺലൈൻ ന്യൂസ് – Maharashtra: Devendra Fadnavis as Maharashtra CM for third term, oath ceremony today | India Maharashtra News Malayalam | Malayala Manorama Online News

മഹാരാഷ്ട്ര: നയിക്കാൻ ഫഡ്നാവിസ് തന്നെ; ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്ന് പാർട്ടി, സത്യപ്രതിജ്ഞ ഇന്ന്

മനോരമ ലേഖകൻ

Published: December 05 , 2024 05:09 AM IST

1 minute Read

ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ ∙മുന്നണിയിലെ അധികാരത്തർക്കത്തെ തുടർന്ന് 11 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്ര  മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് (54) മൂന്നാമൂഴം. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന ഏക്നാഥ് ഷിൻഡെ (ശിവസേന – ഷിൻഡെ)യോട് ഉപമുഖ്യമന്ത്രി പദവി ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നു മറുപടി പറഞ്ഞത് അഭ്യൂഹങ്ങൾ പരത്തിയെങ്കിലും പാർട്ടി നേതാക്കൾ അനുനയിപ്പിച്ചതോടെ അദ്ദേഹം സമ്മതം മൂളിയതായി പാർട്ടി നേതാക്കൾ അറിയിച്ചു. അതേസമയം, ആഭ്യന്തര വകുപ്പിനായി സമ്മർദം തുടരുകയാണ്. അജിത് പവാർ (എൻസിപി – അജിത്)  ഉപമുഖ്യമന്ത്രി പദവിയിൽ തുടരും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 19  മുഖ്യമന്ത്രിമാർ, ബോളിവുഡ്   താരങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരുടെയും പതിനായിരക്കണക്കിന് അണികളുടെയും സാന്നിധ്യത്തിൽ ആസാദ് മൈതാനത്തു തയാറാക്കിയ പന്തലിൽ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ നടക്കും. പ്രതിമാസം 1500 രൂപ ലഭിക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളുടെ പ്രതിനിധികളായി 5,000 പേരും ചടങ്ങിനെത്തും. 

ബിജെപി എംഎൽഎമാരുടെ യോഗത്തിൽ ഏകകണ്ഠമായാണ് ഫഡ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തത്. പിന്നാലെ, ഷിൻഡെ, അജിത് പവാർ എന്നിവർക്കൊപ്പം ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ ഫഡ്നാവിസ് അവകാശം ഉന്നയിച്ചു. മൂന്നു പേരും ചേർന്നായിരിക്കും സർക്കാരിനെ നയിക്കുകയെന്നു ഫഡ്നാവിസ് പറഞ്ഞു.

English Summary:
Maharashtra: Devendra Fadnavis as Maharashtra CM for third term, oath ceremony today

26693vtc2ku0bjd4eo3gv9dutj mo-politics-leaders-eknathshinde mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-devendrafadnavis mo-news-national-states-maharashtra


Source link

Related Articles

Back to top button