കർഷകപ്രശ്നത്തിൽ കലങ്ങിമറിഞ്ഞ് രാജ്യസഭ; ശൂന്യവേള ബഹിഷ്കരിച്ച് പ്രതിപക്ഷം, വിട്ടുനിന്ന് എസ്പി, തൃണമൂൽ
കർഷകപ്രശ്നത്തിൽ കലങ്ങിമറിഞ്ഞ് രാജ്യസഭ; ശൂന്യവേള ബഹിഷ്കരിച്ച് പ്രതിപക്ഷം, വിട്ടുനിന്ന് എസ്പി, തൃണമൂൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Rajyasabha | Indian National Congress | INC | TMC | Farmers Protest | Opposition Walkout – Farmers’ Protest Rocks Rajya Sabha: Opposition stages walkout during zero hour, SP and TMC abstain | India News, Malayalam News | Manorama Online | Manorama News
കർഷകപ്രശ്നത്തിൽ കലങ്ങിമറിഞ്ഞ് രാജ്യസഭ; ശൂന്യവേള ബഹിഷ്കരിച്ച് പ്രതിപക്ഷം, വിട്ടുനിന്ന് എസ്പി, തൃണമൂൽ
മനോരമ ലേഖകൻ
Published: December 05 , 2024 05:14 AM IST
Updated: December 04, 2024 10:28 PM IST
1 minute Read
രാജ്യസഭ (Screengrab: Sansad TV)
ന്യൂഡൽഹി ∙ വിളകൾക്കു താങ്ങുവില അടക്കം കർഷകരുടെ ആവശ്യങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം അധ്യക്ഷൻ ജഗ്ദീപ് ധൻകർ തള്ളിയതിനെ തുടർന്നു രാജ്യസഭയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശൂന്യവേള ബഹിഷ്കരിച്ചു.
കർഷകരുടെ ആവശ്യങ്ങളും സംഭൽ വെടിവയ്പും അദാനിയുടെ അഴിമതിയുമടക്കമുള്ള വിഷയങ്ങളിലാണു സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷാംഗങ്ങൾ നോട്ടിസ് നൽകിയത്. തലേന്ന്, കർഷകർക്ക് അനുകൂലമായി ജഗ്ദീപ് ധൻകർ നടത്തിയ പരാമർശം ഉദ്ധരിച്ചാണു പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. എൻസിപി (എസ്പി), ശിവസേന (ഉദ്ധവ് താക്കറെ), സിപിഎം, സിപിഐ അംഗങ്ങളും കോൺഗ്രസിനൊപ്പം ചേർന്നു. അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി. പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും മുതലക്കണ്ണീരാണെന്നും അധ്യക്ഷൻ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം 10 മിനിറ്റോളം നീണ്ടു. തുടർന്ന്, പ്രശ്നം അവതരിപ്പിക്കാൻ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരിക്ക് അധ്യക്ഷൻ ഒരു മിനിറ്റ് അനുവദിച്ചു. സർക്കാർ, കർഷകരുടെ ശത്രുവാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ, ഭരണപക്ഷാംഗങ്ങൾ പ്രതിഷേധമുയർത്തി. ഇതിനിടെ, ജയറാം രമേശിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ചില അംഗങ്ങൾ കർഷകരുടെ വിഷയത്തിൽ പ്രതിഷേധവുമായി എഴുന്നേറ്റു.
വിഷയം അവതരിപ്പിക്കാൻ അനുവദിച്ച ശേഷവും പ്രതിപക്ഷം ബഹളംവയ്ക്കുന്നതു ശരിയല്ലെന്നായി അധ്യക്ഷൻ. പ്രമോദ് തിവാരി, ജയറാം രമേശിനോട് ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും അനുസരിച്ചില്ല. തുടർന്ന്, സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ ശൂന്യവേള ബഹിഷ്കരിച്ചു. എസ്പി, തൃണമൂൽ അംഗങ്ങൾ വോക്കൗട്ടിൽ പങ്കെടുത്തില്ല.
ഉച്ചയ്ക്കു ശേഷം, ചൈന അതിർത്തിയിലെ സേനാപിന്മാറ്റം സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസ്താവനയിൽ ചർച്ച വേണമെന്ന ആവശ്യം അധ്യക്ഷൻ നിരസിച്ചതിനെ തുടർന്ന് വീണ്ടും പ്രതിപക്ഷം ഇറങ്ങിപ്പോയി.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യം. എന്തുകൊണ്ടാണ് ചർച്ച അനുവദിക്കാത്തതെന്ന പി.സന്തോഷ് കുമാറിന്റെ ചോദ്യത്തിന്, എനിക്ക് അങ്ങനെയാണു തോന്നുന്നതെന്നായിരുന്നു ജഗ്ദീപ് ധൻകറിന്റെ മറുപടി.
English Summary:
Farmers’ Protest Rocks Rajya Sabha: Opposition stages walkout during zero hour, SP and TMC abstain
1k2a7eh9kt48kqtp8q8j14tk31 mo-news-common-malayalamnews mo-legislature-rajyasabha 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-politics-parties-tmc
Source link