ലോക്സഭയിൽ സംഭൽ ഉയർത്തി ‘ഇന്ത്യ’ ഇറങ്ങി; വിട്ടുനിന്ന് തൃണമൂൽ കോൺഗ്രസ്
ലോക്സഭയിൽ സംഭൽ ഉയർത്തി ‘ഇന്ത്യ’ ഇറങ്ങി; വിട്ടുനിന്ന് തൃണമൂൽ കോൺഗ്രസ് | മനോരമ ഓൺലൈൻ ന്യൂസ് – Loksabha: INDIA alliance MPs, excluding Trinamool Congress, walked out of Lok Sabha protesting UP Police stopping Rahul Gandhi from entering Sambhal | Sambhal | India News Malayalam | Malayala Manorama Online News
ലോക്സഭയിൽ സംഭൽ ഉയർത്തി ‘ഇന്ത്യ’ ഇറങ്ങി; വിട്ടുനിന്ന് തൃണമൂൽ കോൺഗ്രസ്
മനോരമ ലേഖകൻ
Published: December 05 , 2024 05:14 AM IST
Updated: December 04, 2024 10:25 PM IST
1 minute Read
ലോക്സഭ
ന്യൂഡൽഹി ∙ യുപിയിലെ സംഭലിലേക്കു പോയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും സംഘത്തെയും തടഞ്ഞതിൽ പ്രതിഷേധിച്ച് തൃണമൂൽ ഒഴികെയുള്ള ഇന്ത്യാസഖ്യത്തിലെ എംപിമാർ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ബിഹാറിലെ ആരോഗ്യരംഗത്തെക്കുറിച്ച് ശൂന്യവേളയിൽ സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസ് അംഗം മുഹമ്മദ് ജാവേദ് സംഭൽ വിഷയം ഉന്നയിച്ചത്. ചെയറിലുണ്ടായിരുന്ന ജഗദംബിക പാൽ ഇതു തടഞ്ഞു. പ്രതിപക്ഷ നേതാവ് സഭയ്ക്കു പുറത്തുചെയ്യുന്ന കാര്യം ഇവിടെ പറയേണ്ടതില്ലെന്നായിരുന്നു ജഗദംബിക പാലിന്റെ മറുപടി. തുടർന്നു സംസാരിക്കാൻ ജാവേദിനെ അനുവദിച്ചില്ല. ഇതോടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി. കോൺഗ്രസ് നടത്തിയ വോക്കൗട്ടിൽ ചൊവ്വാഴ്ച പങ്കെടുക്കാതിരുന്ന സമാജ്വാദി പാർട്ടി ഇന്നലെ കോൺഗ്രസിനൊപ്പം ചേർന്നു. തൃണമൂൽ അംഗങ്ങൾ സീറ്റിൽ തുടർന്നു.
ഇന്നലെ രാവിലെയും സഭയ്ക്കു പുറത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അദാനി വിഷയം ഉയർത്തി. തലേന്നത്തെപ്പോലെ തന്നെ സമാജ്വാദി പാർട്ടിയും തൃണമൂലും പങ്കെടുത്തില്ല. അദാനി വിഷയത്തെക്കുറിച്ചു ചോദിച്ചപ്പോൾ സംഭൽ മാത്രമാണ് തങ്ങളുടെ വിഷയമെന്ന് സമാജ്വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് പ്രതികരിച്ചു. സമാജ്വാദി പാർട്ടി സംഭലിൽ നേരത്തേ പോകാൻ ശ്രമിച്ചിരുന്നെന്നും ഇപ്പോൾ മാത്രമാണ് കോൺഗ്രസ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Loksabha: INDIA alliance MPs, excluding Trinamool Congress, walked out of Lok Sabha protesting UP Police stopping Rahul Gandhi from entering Sambhal
mo-legislature-loksabha mo-politics-leaders-rahulgandhi mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list ehaieb39qiiq1842p5j3sbg32 mo-politics-parties-trinamoolcongress
Source link