INDIALATEST NEWS

പപ്പു യാദവിനു വന്ന ഭീഷണി വ്യാജം; സുരക്ഷ കൂട്ടാനുള്ള നാടകമെന്നു പൊലീസ്

പപ്പു യാദവിനു വന്ന ഭീഷണി വ്യാജം; സുരക്ഷ കൂട്ടാനുള്ള നാടകമെന്നു പൊലീസ് | മനോരമ ഓൺലൈൻ ന്യൂസ് – Pappu Yadav’s Security Drama Exposed: Police Call Death Threat a Hoax | Pappu Yadav | Pappu Yadav | Bihar Police | Latest Patna News Malayalam | Malayala Manorama Online News

പപ്പു യാദവിനു വന്ന ഭീഷണി വ്യാജം; സുരക്ഷ കൂട്ടാനുള്ള നാടകമെന്നു പൊലീസ്

മനോരമ ലേഖകൻ

Published: December 04 , 2024 09:37 PM IST

1 minute Read

പപ്പു യാദവ്

പട്ന ∙ പപ്പു യാദവ് എംപിക്കു നേരെയുള്ള വധഭീഷണികൾ സുരക്ഷ കൂട്ടാനുള്ള നാടകമെന്നു ബിഹാർ പൊലീസ്. പപ്പു യാദവിനു വാട്സാപിൽ ഭീഷണി സന്ദേശമയച്ച റാം ബാബു യാദവ് എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പു പുറത്തായത്. ലോറൻസ് ബിഷ്ണോയി സംഘാംഗമെന്ന പേരിലായിരുന്നു ഭീഷണി സന്ദേശം.
റാം ബാബു യാദവിനു ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമില്ലെന്നു മാത്രമല്ല മുൻപു പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടിയിൽ പ്രവർത്തിച്ച പശ്ചാത്തലവുമുണ്ട്. പപ്പു യാദവിന്റെ കൂട്ടാളികൾ നിർദേശിച്ചതനുസരിച്ചാണു വധഭീഷണി സന്ദേശം അയച്ചതെന്നും റാം ബാബു  പൊലീസിനോടു വെളിപ്പെടുത്തി.

ഇതിനായി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2,000 രൂപ മാത്രമാണു കിട്ടിയതെന്നും റാം ബാബു മൊഴി നൽകി. ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്നു ഭീഷണിയുണ്ടെന്ന വ്യാജേന സുരക്ഷ വർധിപ്പിക്കാനായിരുന്നു പപ്പു യാദവിന്റെ പദ്ധതിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

English Summary:
Bihar Police Bust Fake Threat Case: Pappu Yadav Member of Parliament, allegedly staged a death threat to enhance his security, according to Bihar Police. An investigation revealed that the threat message, supposedly from the Lawrence Bishnoi gang, was actually sent by Yadav’s former party member

mo-news-common-latestnews 27h2sndr32es7oh9uovkload1c mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-lawrencebishnoi


Source link

Related Articles

Back to top button