WORLD

അനധികൃത ജൂതകുടിയേറ്റങ്ങളെ സഹായിക്കുന്നു; ഇസ്രയേല്‍ കമ്പനിയില്‍നിന്ന് ഓഹരികള്‍ പിന്‍വലിച്ച് നോര്‍വേ


ജറുസലേം: ഇസ്രയേലിന്റെ ഏറ്റവും വലിയ ടെലകോം കമ്പനിയായ ബെസക്കുമായുള്ള ബന്ധം അവസാനിപ്പിച്ച് ലോകത്തെ പ്രധാന നിക്ഷേപ കമ്പനിയായ നോര്‍വേ വെല്‍ത്ത് ഫണ്ട്. ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വെസ്റ്റ്ബാങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന അനധികൃത ജൂതകുടിയേറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് നോര്‍വേയുടെ ഈ നടപടി. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ടെലകോം സേവനങ്ങള്‍ നല്‍കിവരുന്നത് ബെസക് കമ്പനിയാണ്. നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ ധാര്‍മിക നിരീക്ഷണവിഭാഗമായ ‘കൗണ്‍സില്‍ ഓണ്‍ എത്തിക്‌സ്’ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണ് ഈ പുതിയ നടപടിയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ നിര്‍മാണങ്ങളെ സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ കടുത്ത മാനദണ്ഡങ്ങള്‍ അടങ്ങുന്ന നിയമങ്ങള്‍ കൗണ്‍സില്‍ ഓഫ് എത്തിക്‌സ് ഈയിടെ നടപ്പില്‍ വരുത്തിയിരുന്നു.


Source link

Related Articles

Back to top button