INDIA

ബീഫ് നിരോധിച്ച് അസം: വിളമ്പുന്നതിനും കഴിക്കുന്നതിനും വിലക്കെന്ന് മുഖ്യമന്ത്രി

അസമിൽ സമ്പൂർണ ബീഫ് നിരോധനം; ഹോട്ടലുകളിലും പൊതുപരിപാടികളിലും വിളമ്പുന്നതിനും കഴിക്കുന്നതിനും വിലക്ക് | മനോരമ ഓൺലൈൻ ന്യൂസ് – Assam Beef Ban | Himanta Biswa Sarma | India Assam News Malayalam | Malayala Manorama Online News

ബീഫ് നിരോധിച്ച് അസം: വിളമ്പുന്നതിനും കഴിക്കുന്നതിനും വിലക്കെന്ന് മുഖ്യമന്ത്രി

ഓൺലൈൻ ഡെസ്‌ക്

Published: December 04 , 2024 08:28 PM IST

1 minute Read

ഹിമന്ത ബിശ്വ ശർമ∙ ചിത്രം: ഐഎഎൻഎസ്

ന്യൂഡൽഹി∙ അസമിൽ ബീഫ് നിരോധിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.  റസ്റ്ററന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി. നേരത്തേ, ക്ഷേത്രങ്ങൾക്കു സമീപമുൾപ്പെടെ ബീഫ് നിരോധിച്ച നിയമമാണ് ഭേദഗതി ചെയ്തത്.
‘‘റസ്റ്ററന്റുകൾ, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച നിലവിലെ നിയമം ശക്തമാണ്. എന്നാൽ റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മതപരമോ സാമൂഹികമോ ആയ സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ ബീഫ് കഴിക്കുന്നതിന് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. ഇനിമുതൽ പൊതുസ്ഥലങ്ങളിൽ ബീഫ് കഴിക്കുന്നത് പൂർണമായും നിരോധിക്കാൻ  തീരുമാനിച്ചു.’’– ഹിമന്ത ബിശ്വ ശർമ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിലുള്ള ഹിമന്ത, ഓൺലൈനായാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.

English Summary:
Assam Beef Ban: The Assam government has imposed a complete ban on the consumption and serving of beef in restaurants, hotels, and public gatherings, strengthening existing legislation that prohibited beef near temples.

mo-news-national-states-assam mo-politics-leaders-himantabiswasarma mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-food-beef 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7ifada9q12d6pd0ducci90jdfc


Source link

Related Articles

Back to top button