KERALAMLATEST NEWS

18 സ്ഥാപനങ്ങളുടെ 272.2 കോടി വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി

തിരുവനന്തപുരം:വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സർക്കാർ എഴുതിത്തള്ളി. കെ. എസ്. ഇ.ബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിന്റെ ഭാഗമായാണ് കുടിശ്ശിക ഒഴിവാക്കിയത്. ദീർഘകാലം വൈദ്യുതി ബിൽ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന ഭീമമായ ബാദ്ധ്യതയാണ് ഇതോടെ ഒഴിവായത്.

യഥാസമയം ബിൽ അടക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൊതു മേഖലാ സ്ഥാപനങ്ങളെ ബാധിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാദ്ധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് പൊതുമേഖലയുടെ ഇത്രയും വലിയ തുക കുടിശ്ശിക എഴുതിത്തള്ളുന്നതെന്നും മന്ത്രി പറഞ്ഞു.

സ്ഥാപനങ്ങളും കുടിശികയും

(തുക കോടിയിൽ)

ആട്ടോകാസ്റ്റ് ലിമിറ്റഡ്…………………………113.08

ടെക്സ്റ്റൈൽ കോർപ്പറേഷൻ………………. 53.69

കേരളാ സിറാമിക്സ്…………………………. 44

തൃശൂർ സഹ. സ്പിന്നിംഗ് മിൽ……….. 12. 86

മലപ്പുറം സഹ. സ്പിന്നിംഗ് മിൽ………12.71

പ്രിയദർശിനി സഹ. സ്പിന്നിംഗ് മിൽ……..7

ആലപ്പുഴ സഹ. സ്പിന്നിംഗ് മിൽ…………… 6.35

കണ്ണൂർ സഹ. സ്പിന്നിംഗ് മിൽ………………. 5.61

മാൽക്കോടെക്സ്………………………………………. 3.75

ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ………………….. 3.49

കൊല്ലം സഹ.സ്പിന്നിംഗ് മിൽ…………………. 2.61

സീതാറാം ടെക്സ്റ്റൈൽസ്…………………………… 2.1 1

ട്രാവൻകൂർ സിമന്റ്സ്…………………………….. 1.6 4

കേരള സോപ്പ്സ് …………………………………………. 1.33

കെ. കരുണാകരൻ മെമ്മോറിയൽ

സഹ.സ്പിന്നിംഗ് മിൽ ………………………………….97 ലക്ഷം

സ്റ്റീൽ ഇൻഡസ്ട്രീസ് കേരള………………………….. 39 ലക്ഷം

ബാംബൂ കോർപ്പറേഷൻ…………………………….. 34 ലക്ഷം

കെൽ ഇ.എം. എൽ………………………………………. 27 ലക്ഷം


Source link

Related Articles

Back to top button