അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനു നേരെ വെടിവയ്പ്; വധശ്രമം സുവർണക്ഷേത്രത്തിനകത്ത്
ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനു നേരെ വധശ്രമം | സുഖ്ബീർ സിങ് ബാദൽ ശിരോമണി അകാലി ദൾ വധശ്രമം സുവർണ ക്ഷേത്രം മനോരമ ഓൺലൈൻ ന്യൂസ് – Sukhbir Singh Badal | Attempt to Murder | Golden Temple | Malayala Manorama Online News
അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനു നേരെ വെടിവയ്പ്; വധശ്രമം സുവർണക്ഷേത്രത്തിനകത്ത്
മനോരമ ലേഖകൻ
Published: December 04 , 2024 09:51 AM IST
Updated: December 04, 2024 09:56 AM IST
1 minute Read
സുഖ്ബീർ സിങ് ബാദൽ
അമൃത്സർ∙ അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായി. ക്ഷേത്ര കവാടത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സുഖ്ബീറിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അക്രമിയെ ആളുകൾ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.
സുഖ്ബീര്‍ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാർഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ. ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിരുന്നു.
2007- 2017 കാലത്തെ അകാലിദള്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. ശിക്ഷാ വിധികൾ ഉണ്ടാതിനു പിന്നാലേ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-shiromaniakalidal 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4lbb41i0gccvoiinjtu42r7v2o
Source link