KERALAM

സാമൂഹ്യവിരുദ്ധരുടെ താവളമോ കുറുമശേരി കമ്മ്യൂണിറ്റി ഹാൾ?

നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ കുറുമശേരി കമ്മ്യൂണിറ്റി ഹാൾ സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയയുടെയും കേന്ദ്രമായെന്ന് പരാതി ശക്തമാകുന്നു. കമ്മ്യൂണിറ്റി ഹാളിന്റെ അകത്ത് പ്രവേശിച്ചാൽ മദ്യകുപ്പി, ചീട്ട്, സിഗരറ്റ് കുറ്റികൾ എന്നിവയാണ്. അടുക്കളയിലും ഇതുതന്നെയാണ് അവസ്ഥ. രാത്രി പത്ത് മണി കഴിഞ്ഞാൽ ചില നാട്ടുകാർക്കൊപ്പം പുറമെ നിന്നും ആളുകളെത്തി പൂട്ട് തകർത്താണ് ഹാളിനകത്ത് പ്രവേശിക്കുന്നത്. പലവട്ടം പൂട്ട് മാറ്റിയെങ്കിലും ഫലമുണ്ടായിട്ടില്ല. മേശയും കസേരകളും നശിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാളിന്റെ പേര് എഴുതിയ അക്ഷരങ്ങൾ പോലും ഇളകി പോയിട്ടും ഇതുവരെയും മാറ്റി സ്ഥാപിച്ചിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് എസ്.സി ഫണ്ട് ഉപയോഗിച്ചാണ് പാറക്കടവ് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്.

പി.എസ്. ഷൈലജ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ എല്ലാ വർഷവും ജില്ലാ – ഗ്രാമ പഞ്ചായത്തുകൾ അറ്റകുറ്റപ്പണി നടത്താറുണ്ട്.

കുറഞ്ഞ വാടകക്ക് ഹാൾ ലഭിക്കുന്നതിനാൽ വിവാഹാവശ്യത്തിനും മറ്റും സാധാരണക്കാർ ആശ്രയിക്കുന്ന പഞ്ചായത്തിലെ ഏക സ്ഥാപനം 500ഓളം പേർക്ക് ഇരിക്കാം അടുക്കള ഉൾപ്പെടെ ഹാളിന് 7,500 രൂപ മാത്രമാണ് വാടക പട്ടിക വിഭാഗത്തിന് 2000 രൂപ ഭക്ഷണം വിതരണം ചെയ്യാത്ത സമ്മേളനങ്ങൾക്ക് 1,000 രൂപ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യം

കെയർടേക്കർ നിയമനം നീളുന്നു

ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് കെയർടേക്കറെ നിയമിക്കാൻ തീരുമാനിച്ചതാണ്. പല കാരണങ്ങൾ പറഞ്ഞ് നീട്ടി. കഴിഞ്ഞ കമ്മിറ്റിയിലും വിഷയം ഉന്നയിച്ചതിനെ തുടർന്ന് കെയർടേക്കറുടെ ശമ്പളം ഉൾപ്പെടെ തീരുമാനിക്കാൻ മാറ്റിവച്ചിരിക്കുകയാണ്. അടിയന്തര നടപടിയുണ്ടാകണം.

ജിഷ ശ്യാം

പഞ്ചായത്ത് അംഗം.

കെയർടേക്കറും കാമറയും വേണം: എൽ.ഡി.എഫ്

കമ്മ്യൂണിറ്റി ഹാൾ സംരക്ഷിക്കുന്നതിനായി കെയർടേക്കറെ നിയമിക്കണമെന്നും ക്യാമറ സ്ഥാപിക്കണമെന്നും എൽ.ഡി.എഫ് പാറക്കടവ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. ഹാൾ സംരക്ഷിക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഭരണസമിതിയുടെ അനാസ്ഥയും കഴിവുകേടുമാണ് പ്രതിഫലിക്കുന്നത്. സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എൽ.ഡി.എഫ് അംഗങ്ങളായ ജിഷ ശ്യാം, പി.ആർ. രാജേഷ്, രാഹുൽ കൃഷ്ണ, മിനി ജയസൂര്യ, ആശാ ദിനേശൻ, ശാരദ ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.


Source link

Related Articles

Back to top button