INDIA

ഗഗൻയാൻ ആദ്യഘട്ടം ജനുവരിയിൽ

ഗഗൻയാൻ ആദ്യഘട്ടം ജനുവരിയിൽ | Gaganyaan | S Somanath | Human Spaceflight | Gaganyaan Launch Update | ISRO | Malayala Manorama Online News | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാളം വാർത്തകൾ – Gaganyaan Launch Update: First stage set for January takeoff | India News, Malayalam News | Manorama Online | Manorama News

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ ദൗത്യമായ ‘ഗഗൻയാന്റെ’ ആദ്യഘട്ടം ജനുവരി അവസാനം നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള ഇന്ന് സമാപിക്കും.

ഈ മാസം നടക്കാനിരുന്ന ഗഗൻയാൻ ആദ്യഘട്ട വിക്ഷേപണം സാങ്കേതികകാരണങ്ങളാൽ മാറ്റിവച്ചതാണ്. ഗഗൻയാൻ 1 (ജി1), ഗഗൻയാൻ 2 (ജി2), ഗഗൻയാൻ 3 (ജി3) എന്നീ മൂന്ന് ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ ആദ്യം നടത്തും. ഇതിനായി റോക്കറ്റ് തയാറാക്കിയിട്ടുണ്ട്.

ഗഗൻയാൻ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുമാണ് ഗഗൻയാന്റെ ആദ്യഘട്ടത്തിലുള്ള ഈ 3 ദൗത്യങ്ങൾ നടക്കുക. മനുഷ്യനു പകരം‘വ്യോംമിത്ര’ എന്ന റോബട് യാത്ര പോകും. പരീക്ഷണഘട്ടങ്ങൾ വിജയിച്ചശേഷം 2026 അവസാനത്തോടെ മനുഷ്യയാത്രാ ദൗത്യം നടക്കുമെന്നാണു പ്രതീക്ഷ– സോമനാഥ് അറിയിച്ചു.
ചന്ദ്രയാൻ 4ൽ‌ വമ്പൻ റോവർചന്ദ്രനിൽ നിന്നു കല്ലും മണ്ണുമടങ്ങിയ സാംപിളുകൾ ഭൂമിയിലെത്തിക്കുന്ന ചന്ദ്രയാൻ 4 ദൗത്യത്തിൽ ചന്ദ്രയാൻ 3ൽ ഉപയോഗിച്ച പ്രഗ്യാൻ റോവറിനേക്കാൾ 12 മടങ്ങ് വലുപ്പമുള്ള റോവറാകും ഉപയോഗിക്കുക. 350 കിലോ ഭാരമുണ്ടാകും ഇതിന്. ഇന്ത്യയുടെ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്) ആദ്യ മൊഡ്യൂൾ 2028 ൽ സാധ്യമാക്കാനും 2035 ൽ പ്രവർത്തനം തുടങ്ങാനുമാണു ലക്ഷ്യമിടുന്നതെന്നും സോമനാഥ് പറഞ്ഞു.

English Summary:
Gaganyaan Launch Update: First stage set for January takeoff

mo-news-common-malayalamnews 128tufuov506ajjeg1u1jqmanf 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space-gaganyaan mo-space-isro mo-news-national-personalities-s-somanath


Source link

Related Articles

Back to top button